ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മധുരമൂറും ഗുലാബ് ജാമുൻ വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പാൽപ്പൊടി - മൂന്ന് കപ്പ്
ചെറിയ ചൂട് വെള്ളം അല്ലെങ്കിൽ ചെറിയ ചൂടുള്ള പാല് - ഒരു കപ്പ്
എണ്ണ - അര ലിറ്റർ
പഞ്ചസാര - ഒരു കിലോ
തയ്യാറാക്കുന്ന വിധം
ചെറിയ ചൂട് വെള്ളമോ ചെറിയ ചൂട് പാലോ എടുക്കുക. എന്നിട്ട് അതിലേയ്ക്ക് പാൽപ്പൊടി ആവശ്യത്തിന് ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഇതിനെ ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി എണ്ണ നല്ലപോലെ ചൂടായതിനു ശേഷം അതിലേക്ക് ഉരുളകൾ എല്ലാം ഇട്ടുകൊടുത്തു നന്നായിട്ടൊന്ന് വറുത്തെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് പഞ്ചസാര ചേർത്തു പഞ്ചസാര പാനി തയ്യാറാക്കുക. ഇനി തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളകളെല്ലാം പഞ്ചസാര പാനിയിലേക്ക് ഇട്ടുകൊടുക്കുക. നല്ലപോലെ കുതിർന്നതിനുശേഷം കഴിക്കാവുന്നതാണ്.
