ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പോഷക ഗുണങ്ങൾ ഏറെയുള്ള മത്തങ്ങ കൊണ്ട് രുചികരവും ആരോഗ്യകരവുമായ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ
മത്തങ്ങ - 300 ഗ്രാം
ശർക്കര - 500 ഗ്രാം
വെള്ളം - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉപ്പ് - കാൽ ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
നെയ്യ് - ഒരു ടീസ്പൂൺ
വറുത്ത അരിപ്പൊടി - രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മത്തങ്ങ വേവിച്ച് ഉടച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ശർക്കര ഉരുക്കിയത് അരിച്ചൊഴിച്ചതിന് ശേഷം മത്തങ്ങ ഉടച്ചതും, തേങ്ങ ചിരകിയതും, ഉപ്പ്, ഏലയ്ക്കാപ്പൊടി, നെയ്യ്, വറുത്ത അരിപ്പൊടി എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കിയശേഷം പാൻ ഇറക്കി വെയ്ക്കുക. ഇനി ചെറുതായി ഒന്ന് ചൂടാറുമ്പോൾ കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. ശേഷം വാഴയില ചെറുതായി കീറി എടുത്ത് അതിലേക്ക് കുറേശ്ശെ മാവ് വെച്ച് കൈകൊണ്ട് നല്ലതുപോലെ കനം കുറച്ച് പരത്തി മടക്കി ആവിയിൽ വെച്ച് 8 മുതൽ 10 മിനിറ്റ് വരെ വേവിച്ചെടുക്കാം. ഇതോടെ രുചികരവും ആരോഗ്യകരവുമായ മത്തങ്ങ ഇലയട തയ്യാറായിക്കഴിഞ്ഞു.

