ഓരോ വ്യക്തിയുടെയും ദഹനവ്യവസ്ഥയുടെ സവിശേഷതകളും അവർക്കുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് വരുന്നത്.

ചില ഭക്ഷണങ്ങൾ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പൈനാപ്പിൾ, ആപ്പിൾ തുടങ്ങിയ സിട്രസ് പഴങ്ങൾ, ഗ്രീൻ ടീ, സാധാരണ ചായ, കാപ്പി, എരിവുള്ള ഭക്ഷണങ്ങൾ, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയെല്ലാം വെറുംവയറ്റിൽ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ചിലരിൽ ആരോഗ്യ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ഓരോ വ്യക്തിയുടെയും ദഹനവ്യവസ്ഥയുടെ സവിശേഷതകളും അവർക്കുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇത് വരുന്നത്. ചില പഴങ്ങളിൽ സ്വാഭാവിക ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് ഉള്ളവർക്ക് ഇത് നെഞ്ചെരിച്ചിലോ വയറുവേദനയോ ഉണ്ടാക്കിയേക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബറും പ്രീബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുകൊണ്ട് തന്നെ വെറുംവയറ്റിൽ ആപ്പിൾ കഴിക്കുന്നത് ദോഷകരമല്ല.

ചായയും കാപ്പിയും

കഫീൻ അടങ്ങിയ പാനീയങ്ങൾ വയറ്റിൽ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം കൂട്ടാൻ കാരണമായേക്കാം. ചിലർക്ക് വെറുംവയറ്റിൽ ചായയോ കാപ്പിയോ കുടിക്കുമ്പോൾ അസിഡിറ്റി, വയർ വീർക്കുക, ഓക്കാനം അല്ലെങ്കിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. എങ്കിലും കഫീൻ ശരീരത്തിന് പ്രശ്നമുണ്ടാക്കാത്തവർക്ക് വെറുംവയറ്റിൽ കുടിക്കുന്നത് കൊണ്ട് യാതൊരു ദഹനപ്രശ്നങ്ങളും ഉണ്ടാകാറില്ല.

എരിവുള്ള ഭക്ഷണങ്ങൾ

പെട്ടെന്ന് അസ്വസ്ഥത ഉണ്ടാകുന്ന ദഹനവ്യവസ്ഥയുള്ളവർ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതല്ല. ഇത് ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി അല്ലെങ്കിൽ വയറുവേദന പോലുള്ള ലക്ഷണങ്ങൾ കൂടുതൽ വഷളാക്കും.

ഫ്രൂട്ട് ജ്യൂസുകൾ

ഫ്രൂട്ട് ജ്യൂസുകൾ ആരോഗ്യകരമാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും മുഴുവനോടെയുള്ള പഴങ്ങൾ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും തമ്മിൽ പോഷകഗുണത്തിൽ വലിയ വ്യത്യാസമുണ്ട്. ഫ്രഷ് ജ്യൂസുകൾ വിറ്റാമിനുകൾ നൽകുമെങ്കിലും പഴങ്ങളിലുള്ള അത്രയും ഫൈബർ ഇവയിൽ ഉണ്ടാകില്ല. വെറുംവയറ്റിൽ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ കാരണമായേക്കാം. കൂടാതെ ഇത് കൂടുതൽ സമയം വിശപ്പടക്കി നിർത്തുകയുമില്ല.

രാവിലെ ആദ്യം എന്ത് കഴിക്കണം?

ശരീരത്തിന് ആവശ്യമായ വെള്ളം, പ്രോട്ടീൻ, ഫൈബർ, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയ ഒരു സമീകൃത പ്രഭാതഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സുഖകരമായ ദഹനത്തിനും ഊർജ്ജസ്വലമായ ഒരു ദിവസത്തിനും ഇതാണ് ഏറ്റവും അനുയോജ്യം.