നിങ്ങൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ചിട്ടും വിറ്റാമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ, അതിന് പിന്നില്‍ ചില കാരണങ്ങള്‍ കാണും.

ചില ഭക്ഷണങ്ങളും ശീലങ്ങളും വിറ്റാമിൻ ഡി ആഗിരണം ചെയ്യപ്പെടുന്നതിനെ തടയും. നിങ്ങൾ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ചിട്ടും വിറ്റാമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ, അതിന് പിന്നില്‍ ചില കാരണങ്ങള്‍ കാണും. അത്തരത്തില്‍ വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ, സോഡകൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവയില്‍ ഉയർന്ന ഫോസ്ഫേറ്റ് അളവ് ഉണ്ടാകും. ഫോസ്ഫേറ്റുകൾ വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിൽ നിന്ന് തടഞ്ഞേക്കാം. അതിനാല്‍ അമിതമായി ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്കുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സോഡകൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തരുത്.

2. മദ്യം

മദ്യം വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.

3. കഫീൻ

അമിതമായ കഫീൻ ഉപയോഗം കാൽസ്യം ആഗിരണം കുറയ്ക്കും, ഇത് വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയും. അതിനാല്‍ കഫീനിന്‍റെ അമിത ഉപയോഗം ഒഴിവാക്കുക.

4. ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ

ചീര, ബീറ്റ്റൂട്ട്, മറ്റ് ഇലക്കറികൾ എന്നിവ പോഷക സമ്പുഷ്ടമാണ് . എന്നാൽ അവയിൽ ഓക്സലേറ്റുകളും കൂടുതലാണ്. ഇത് കാൽസ്യത്തിന്‍റെ ലഭ്യത കുറയ്ക്കുകയും വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യും. അതിനാല്‍ ഉയർന്ന ഓക്സലേറ്റ് ഭക്ഷണങ്ങൾ കാൽസ്യം അല്ലെങ്കിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളുമായി കലർത്തരുത്.

5. കൊഴുപ്പ് കുറഞ്ഞഭക്ഷണക്രമം

വിറ്റാമിൻ ഡി ഒരു കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനാണ്. അതായത് അത് ആഗിരണം ചെയ്യാൻ കൊഴുപ്പ് ആവശ്യമാണ്. പൂർണ്ണമായും കൊഴുപ്പില്ലാതെ പോകുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തും .

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.