Asianet News MalayalamAsianet News Malayalam

രോ​ഗപ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു കിടിലൻ ചട്ണി...

'' പ്രതിരോധശേഷി വർധിപ്പിക്കാനും ആരോ​ഗ്യത്തിനും പരമ്പരാഗത ഭക്ഷണത്തോടൊപ്പം ഉപയോ​ഗിച്ച് വന്നിരുന്ന മാങ്ങ കൊണ്ടുള്ള ചട്ണി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ചട്ണിയാണ്'' - പോഷകാഹാര വിദഗ്ധ ലാവ്‌ലീൻ കൗർ പറയുന്നു.

this chutney to boost your immune system
Author
Delhi, First Published Jun 20, 2020, 11:37 AM IST

ആരോഗ്യകരവും ദീർഘവും രോഗരഹിതവുമായ ജീവിതം നയിക്കാൻ ശക്തമായ രോഗപ്രതിരോധ ശേഷി എല്ലായ്പ്പോഴും പരമപ്രധാനമാണ്. കൊറോണ വൈറസിനെ ചെറുക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെങ്കിലും, അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ശ്രമിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചട്ണിയെ(Chutney) കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 'മാങ്ങ ചട്ണി' (mango chutney) എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് എന്നതിനെ കുറിച്ച് പോഷകാഹാര വിദഗ്ധ ലാവ്‌ലീൻ കൗർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

'' പ്രതിരോധശേഷി വർധിപ്പിക്കാനും ആരോ​ഗ്യത്തിനും പരമ്പരാഗത ഭക്ഷണത്തോടൊപ്പം ഉപയോ​ഗിച്ച് വന്നിരുന്ന മാങ്ങ കൊണ്ടുള്ള ചട്ണി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ചട്ണിയാണ്'' -  കൗർ കുറിച്ചു. മാങ്ങ കൊണ്ടുള്ള ഈ ചാട്ണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പച്ചമാങ്ങ                                            1 എണ്ണം
വെളുത്തുള്ളി                                    2 എണ്ണം
ഇഞ്ചി                                                   1 കഷ്ണം
സവാള                                                 1/2 ( ഒരു സവാളയുടെ പകുതി)
തക്കാളി                                              1 എണ്ണം
മാതളത്തിന്റെ കുരുക്കൾ             1 ടീസ്പൂൺ
കറിവേപ്പില                                     ആവശ്യത്തിന് 
തുളസിയില                                        5 എണ്ണം
 ഉപ്പ്                                                      ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...
 

മുകളിൽ പറഞ്ഞിരിക്കുന്ന എന്ന ചേരുവകളും ഒരു മിക്സിയുടെ ജാറിലിട്ട ശേഷം അൽപം വെള്ളം തളിച്ച് അരച്ചെടുക്കുക. ദിവസവും ഈ ചട്ണി 1-2 ടേബിൾസ്പൂൺ ഉച്ചഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാം.

 'ഇറിറ്റബിൾ ബൗൾ സിൻഡ്രോം' (irritable bowel syndrome) പ്രശ്നമുള്ളവർ ഈ ചട്ണി ഒഴിവാക്കണം. ( ഭക്ഷണം കഴിച്ച ഉടനെ  ടോയ്‌ലറ്റിൽ പോകുന്ന ശീലം ചിലർക്കുണ്ട്. ഇതിനെയാണ് 'ഇറിറ്റബിൾ ബൗൾ സിൻഡ്രോം' എന്ന് പറയുന്നു. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ് ഇത്. ദഹന പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവർ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ് ഈ രോഗം. ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗങ്ങളെയാണ് ബൗൾ എന്ന് പറയുന്നത്. ദഹന സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളാണ് ഇത്തരത്തിൽ ഒരു രോഗാവസ്ഥയായി മാറുന്നത്). അത് പോലെ, ഗർഭിണികളായ സ്ത്രീകൾ ഈ ചട്ണി കുറഞ്ഞ അളവിൽ കഴിക്കണമെന്നും കൗർ പറയുന്നു. 

രുചികരമായ 'റെഡ് ചില്ലി സോസ്' വീട്ടില്‍ തയ്യാറാക്കിയാലോ?...

Follow Us:
Download App:
  • android
  • ios