ഭക്ഷണത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളും നടക്കുന്ന ഒരു വര്‍ഷമാണിത്. നിരവധി വിചിത്രമായ ഫുഡ്  'കോമ്പിനേഷനു'കള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ കണ്ടാല്‍ ഒരു സൂപ്പിന്‍റെ ലുക്ക് തോന്നിക്കുന്ന ഒരു ഭക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 

ഒറ്റ നോട്ടത്തില്‍ ആൽഫബെറ്റ് സൂപ്പാണെന്ന് കരുതിയവരൊക്കെ വീഡിയോ കണ്ട് അമ്പരന്നു. കാരണം ഇതൊരു കേക്കാണ്. 

 

ആൽഫബെറ്റ് തക്കാളി സൂപ്പിനായി ഉപയോഗിക്കുന്ന ചേരുവകള്‍ ചേര്‍ത്താണ് ഈ സ്പെഷ്യല്‍ കേക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ വീഡിയോ ഇതിനോടകം തന്നെ 73000-ല്‍ അധികം ആളുകളാണ് കണ്ടത്. 

 

Also Read: ചോക്ലേറ്റിൽ മുക്കിപ്പൊരിച്ചെടുത്ത ചിക്കൻ; വൈറലായി വീഡിയോ; വിമര്‍ശനം...