ഒറ്റ നോട്ടത്തില്‍ ആമസോണില്‍ നിന്നുള്ള ഡെലിവറി ബോക്സ് ആണെന്നേ തോന്നൂ. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. 

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്‍റെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ്. വിരല്‍ തുമ്പില്‍ ഷോപ്പിങ് നടത്താന്‍ പറ്റുമെന്നത് ഓണ്‍ലൈന്‍ വിപണിയെ ജനകീയമാക്കുന്നു . അത്തരത്തില്‍ ഷോപ്പിങ് ഭ്രമമുള്ളവര്‍ക്ക് സമ്മാനം നല്‍കാന്‍ പറ്റിയ ഒരു കേക്കിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലോക്ഡൗൺ കാലത്ത് ഏറ്റവുമധികം പേർ പരീക്ഷിച്ചതും വ്യത്യസ്തമായ കേക്ക് റെസിപ്പികളാണ്. ഡെലിവറി ബോക്സിന്‍റെ രൂപത്തിലുള്ള കേക്കിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്.

Scroll to load tweet…

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ അതേ നിറം തന്നെയാണ് കേക്കിനും. ഒറ്റ നോട്ടത്തില്‍ ആമസോണില്‍ നിന്നുള്ള ഡെലിവറി ബോക്സ് ആണെന്നേ തോന്നൂ. എന്നാല്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് സംഭവം എന്താണെന്ന് മനസ്സിലാകുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. 

Scroll to load tweet…

Also Read: ആശുപത്രി കിടക്കയില്‍ ഒരു മനുഷ്യന്‍; ഇതൊരു കേക്ക് ആണെന്ന് തോന്നുന്നുണ്ടോ? വൈറലായി ചിത്രം!