Asianet News MalayalamAsianet News Malayalam

അമിതമായി ഭക്ഷണം കഴിക്കുന്നുവോ? വയര്‍ പ്രശ്നത്തിലാകാതിരിക്കാൻ ചെയ്യാവുന്നത്....

അല്‍പം ദുഖമോ നിരാശയോ വിരസതയോ തോന്നിയാല്‍ പോലും ഭക്ഷണത്തെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്ത് കാരണം കൊണ്ടായാലും അമിതമായി ഭക്ഷണം കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ദഹപ്രശ്നങ്ങള്‍, ഗ്യാസ്, മലബന്ധം പോലുള്ള പല അനുബന്ധ പ്രയാസങ്ങളും ഇതുമൂലമുണ്ടാകാം.

tips to avoid stomach issues after overeating
Author
First Published Dec 20, 2022, 10:42 PM IST

വിശപ്പടക്കുന്നതിന് വേണ്ടി മാത്രമാണോ നാം ഭക്ഷണം കഴിക്കുന്നത്? ഈ ചോദ്യത്തിന്മിക്കവരും അല്ല എന്നുതന്നെ ആയിരിക്കും ഉത്തരം നല്‍കുക. ഭക്ഷണം മിക്കവരുടെയും സന്തോഷം കൂടിയാണ്.

അതുകൊണ്ട് തന്നെ അല്‍പം ദുഖമോ നിരാശയോ വിരസതയോ തോന്നിയാല്‍ പോലും ഭക്ഷണത്തെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്ത് കാരണം കൊണ്ടായാലും അമിതമായി ഭക്ഷണം കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ദഹപ്രശ്നങ്ങള്‍, ഗ്യാസ്, മലബന്ധം പോലുള്ള പല അനുബന്ധ പ്രയാസങ്ങളും ഇതുമൂലമുണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനോ പരിഹരിക്കാനോ ചെയ്യാവുന്ന ചില  കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

അമിതമായി ഭക്ഷണം കഴിച്ചാല്‍, ഇതിന് ശേഷം അല്‍പാല്‍പമായി ചൂടുവെള്ളം കുടിക്കുന്നത് ഭക്ഷണം അധികമായതിന്‍റെ പ്രയാസങ്ങള്‍ പരിഹരിക്കും. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായകമാണ്. 

രണ്ട്...

അമിതമായി കഴിച്ചതിന്‍റെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ ഹെര്‍ബല്‍ ചായകളോ സ്പൈസുകളിട്ട വെള്ളമോ കഴിക്കുന്നതും നല്ലതാണ്. ജീരക വെള്ളം, ഇഞ്ചിച്ചായ, ഗ്രീൻ ടീ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

മൂന്ന്...

അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ തന്നെ ഇതിന് ശേഷം അടുത്ത ഭക്ഷണം ലളിതമാക്കാം. ഫ്രൂട്ട്സോ, ജ്യൂസുകളോ, സലാഡോ, ഓട്ട്സോ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

നാല്...

ദഹനപ്രശ്നങ്ങള്‍, പ്രത്യേകിച്ച് മലബന്ധമെല്ലാം ഒഴിവാക്കാൻ ഫൈബറടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഏറെ നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമെല്ലാം ഇത്തരത്തില്‍ കഴിക്കാം.

അഞ്ച്...

അമിതമായി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍, ഇതിന് ശേഷം മയക്കം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. മിക്കവരും ഈ സമയത്ത് സാധിക്കുമെങ്കില്‍ കിടക്കാറാണ് പതിവ്. എന്നാല്‍ അധികമായി ഭക്ഷണം കഴിച്ചാല്‍ കിടക്കുന്നതിന് പകരം ഒന്ന് നടക്കുന്നതാണ് ഉചിതം. ഇത് ഗ്യാസ്, നെഞ്ചെരിച്ചില്‍, ദഹനക്കുറവ് എന്നീ പ്രശ്നങ്ങളെയെല്ലാം പ്രതിരോധിക്കും. 

ആറ്...

വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ കൂട്ടണം. ഇതിന് പ്രോബയോട്ടിക്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. അല്‍പം പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്ന തൈര്, പഴങ്കഞ്ഞി, മോര്, വീട്ടില്‍ തയ്യാറാക്കിയ അച്ചാര്‍ (മിതമായ അളവില്‍) എന്നിവയെല്ലാം പ്രോബയോട്ടിക്സിന് ഉദാഹരണമാണ്. 

Also Read:- ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

Follow Us:
Download App:
  • android
  • ios