Asianet News MalayalamAsianet News Malayalam

ദഹനപ്രശ്നങ്ങള്‍ പതിവാണോ? എങ്കില്‍ നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കൂ...

നെല്ലിക്കയില്‍ വൈറ്റമിനുകളായ എ,ബി,സി,ഇ, ഫൈബര്‍, കാത്സ്യം, അയേണ്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മാത്രമല്ല- വയറിന്‍റെയും ചര്‍മ്മത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്

to avoid digestion problem eat amla this way
Author
First Published Dec 4, 2023, 1:07 PM IST

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്ന ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് അധികപേരെയും അലട്ടാറ്. 

അനാരോഗ്യകരമായ ഭക്ഷണരീതി, ഭക്ഷണക്രമം, ഉറക്കമില്ലായ്മ, മാനസികസമ്മര്‍ദ്ദം (സ്ട്രെസ്), വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള മോശം ജീവിതരീതികള്‍ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുക. ഭക്ഷണകാര്യങ്ങളില്‍ അടക്കം എല്ലാത്തിലും അല്‍പമെങ്കിലും ചിട്ടയും ശ്രദ്ധയും പുലര്‍ത്താനായാല്‍ വലിയൊരു പരിധി വരെ ഈ പ്രശ്നങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

ഇങ്ങനെ ദഹനപ്രശ്നങ്ങളകറ്റാൻ സഹായിക്കുന്നൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്കയെന്ന് നമുക്കെല്ലാം അറിയാം. ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് തന്നെയാണ് കാര്യമായും നെല്ലിക്ക നമ്മെ സഹായിക്കുന്നത്.

നെല്ലിക്കയില്‍ വൈറ്റമിനുകളായ എ,ബി,സി,ഇ, ഫൈബര്‍, കാത്സ്യം, അയേണ്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മാത്രമല്ല- വയറിന്‍റെയും ചര്‍മ്മത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ് നെല്ലിക്ക. 

പല രീതിയിലും നെല്ലിക്ക നമുക്ക് ഭക്ഷണത്തിലുള്‍പ്പെടുത്താം. ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നതിന് ഫലപ്രദമായി എങ്ങനെ നെല്ലിക്ക ഉപയോഗിക്കാമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇത് തയ്യാറാക്കാൻ ആകെ വേണ്ടത് നെല്ലിക്കയും അല്‍പം ബ്ലാക്ക് സോള്‍ട്ടും ആണ്.

നെല്ലിക്ക നല്ലതുപോലെ കഴുകി ഉണക്കണം. ശേഷം ഇത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് വെയിലത്തിട്ടും ഉണക്കണം. പകുകി ഉണങ്ങുമ്പോള്‍ ഇതിലേക്ക് ബ്ലാക്ക് സോള്‍ട്ട് വിതറണം. നന്നായി മിക്സ് ചെയ്ത ശേഷം ബാക്കി കൂടി ഉണങ്ങിക്കിട്ടാൻ വയ്ക്കണം. വെയിലത്ത് തന്നെ ഉണക്കിയെടുക്കണേ. ഇത് നനവില്ലാത്ത പാത്രത്തില്‍ സൂക്ഷിച്ച് വെറുതെ ഭക്ഷണശേഷം കഴിക്കുകയോ ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യാവുന്നതാണ്. മിതമായ അളവിലേ കഴിക്കേണ്ടൂ. പതിവാക്കുകയാണെങ്കില്‍ തീര്‍ച്ചയായും ദഹനപ്രശ്നങ്ങള്‍ക്ക് ആശ്വാസം കാണാൻ സാധിക്കും. 

Also Read:- പ്രമേഹമുള്ളവര്‍ക്ക് ഭക്ഷണശേഷം ഷുഗര്‍ കൂടാതിരിക്കാൻ ചെയ്യാവുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios