ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ നമ്മൾ കാണാറുണ്ട്. ചില പോസ്റ്റുകൾ വെെറലാകാറുമുണ്ട്. അത്തരമൊരു പോസ്റ്റിനെ കുറിച്ചാണ് പറയാൻ പോകുന്നത്. അലി ഖാസിം എന്ന ട്വിറ്റർ ഉപയോക്താവാണ് ചോറിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ഒരു ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്. 

ഈ ചോറിനൊപ്പം കഴിക്കാൻ പറ്റിയ രണ്ട് വിഭവങ്ങളുടെ പേര് പറയാമോ എന്നതായിരുന്നു ക്യാപ്ഷനും. പോസ്റ്റ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾ ചോറിനൊപ്പം പോസ്റ്റ് ചെയ്ത് റീട്വീറ്റുകളുടെ തരം​ഗമായി.

ചിലർ ചോറിനൊപ്പം കഴിക്കാവുന്ന രണ്ട് വിഭവങ്ങളുടെ പേരുകൾ മാത്രമാണ് പറഞ്ഞത്. എന്നാൽ മറ്റ് ചിലർ അവയുടെ ചിത്രങ്ങളും പങ്കുവച്ചു.

ചോറിന് മുകളിൽ പരിപ്പു കറിയും വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയും, ദാൽ ഫ്രൈയും വഴുതനങ്ങ വറുത്തതും, ബം​ഗാളി ചിക്കൻ കറിയും വറുത്ത ഉരുളക്കിഴങ്ങും, ചിക്കൻ കറിയും ബ്രോക്കോളിയും തുടങ്ങി കറികളുടെ വൈവിധ്യങ്ങൾ കൊണ്ട് നിറയുകയായിരുന്നു. 

'ഭക്ഷണത്തോട് വേണോ ഇത്രയും ക്രൂരത...'; പപ്പടത്തിന് പകരം ചോക്ലേറ്റ്, മോരിന് പകരം ജ്യൂസ്, വെെറലായി ചിത്രം