വളരെ ആരോഗ്യകരമായൊരു ഡയറ്റ് തന്നെയാണ് ഭക്ഷണപ്രിയനായിട്ട് പോലും വരുണ്‍ പിന്തുടരുന്നത് എന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. മുമ്പും ഇത്തരത്തില്‍ ആരാധകരെ കൊതിപ്പിക്കുന്ന ഭക്ഷണ ചിത്രങ്ങള്‍ വരുണ്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ അല്‍പം കൂടി മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഫിറ്റ്‌നസിന് വേണ്ടി ഇത്രമാത്രം ജാഗ്രത പാലിക്കുമ്പോഴും ഭക്ഷണകാര്യങ്ങളില്‍ 'ശോകം' ആകാനും ഇവരില്‍ പലര്‍ക്കും ആവില്ല.
എന്നുമാത്രമല്ല, ഫിറ്റ്‌നസ് കാര്യങ്ങളില്‍ അത്രയേറെ ശ്രദ്ധ പുലര്‍ത്തി നമ്മള്‍ കാണാറുള്ള മിക്ക താരങ്ങളും ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ തല്‍പരരാണ്. അക്കൂട്ടത്തിലുള്‍പ്പെടുത്താവുന്നൊരു താരമാണ് വരുണ്‍ ധവാന്‍.
വര്‍ക്കൗട്ടില്‍ ഒരു തരത്തിലുമുള്ള 'കോംപ്രമൈസ്'ഉം ഇല്ല. എന്നാലോ, ഭക്ഷണത്തിലും അതേപോലെ തന്നെ 'സ്‌കോര്‍' ചെയ്യും. ഈ വിശേഷങ്ങളെല്ലാം വരുണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. താനൊരു 'ഫുഡീ' ആണെന്നാണ് വരുണ്‍ തുറന്ന് സമ്മതിക്കുന്നത് തന്നെ.
ഇത് തെളിയിക്കുന്ന പല ഫോട്ടോകളും വീഡിയോകളും വരുണിന്റെ ഇന്‍സ്റ്റ പേജില്‍ കാണാനുമാകും. അത്തരത്തില്‍ രസകരമായൊരു ചിത്രം കഴിഞ്ഞ ദിവസം ഇന്‍സ്റ്റ സ്‌റ്റോറിയായി വരുണ്‍ പങ്കുവച്ചിരുന്നു. ഒരു 'പോസ്റ്റ് വര്‍ക്കൗട്ട് ഫുഡ്' അഥവാ വര്‍ക്കൗട്ടിന് ശേഷം കഴിക്കുന്ന ഭക്ഷണം എന്ന നിലയ്ക്കുള്ളതാണ് ചിത്രത്തിലുള്ളത്.
ഒറ്റനോട്ടത്തില്‍ തന്നെ കൊതിപ്പിക്കുന്ന, ഭംഗിയായി സെര്‍വ് ചെയ്തിരിക്കുന്ന ഭക്ഷണം. വൃത്തിയായി കട്ട് ചെയ്ത് ഗ്രില്‍ ചെയ്ത ചിക്കന്‍, മാഷ്ഡ് പൊട്ടാറ്റോ, ചെറുനാരങ്ങ കഷ്ണങ്ങള്‍, ചെറി ടൊമാറ്റോ എന്നിവയാണ് പ്ലേറ്റില്‍ കാണുന്നത്. തൊട്ടടുത്തൊരു ബൗളിലായി കാപ്‌സിക്കവും കക്കിരിയും ഒലിവുമെല്ലാം ചേര്‍ത്ത സലാഡും കാണാം.

വളരെ ആരോഗ്യകരമായൊരു ഡയറ്റ് തന്നെയാണ് ഭക്ഷണപ്രിയനായിട്ട് പോലും വരുണ്‍ പിന്തുടരുന്നത് എന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. മുമ്പും ഇത്തരത്തില്‍ ആരാധകരെ കൊതിപ്പിക്കുന്ന ഭക്ഷണ ചിത്രങ്ങള്‍ വരുണ്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. വരുണിന് ഭക്ഷണത്തോടുള്ള പ്രണയം കാണുമ്പോള്‍ ആരിലും അതേ പ്രണയം ഒന്ന് വന്നുപോകുമെന്നാണ് ആരാധകരും പറയുന്നത്. ഒപ്പം തന്നെ വര്‍ക്കൗട്ടിന്റെ കൂട്ടത്തില്‍ രുചികരവും എന്നാല്‍ 'ഹെല്‍ത്തി'യുമായ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന 'ടിപ്' കൂടിയാണ് വരുണ്‍ പങ്കുവയ്ക്കുന്നത്. ഫിറ്റ്‌നസ് പ്രിയര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ടിപ്പുകള്‍ തന്നെയാണിവ എന്ന കാര്യത്തില്‍ സംശയമില്ല.
