ഓരോ വിഭവങ്ങളിലും ബട്ടറും, ചീസും, ചോക്ലേറ്റും, കാൻഡിയും, റെഡ് മീറ്റുമെല്ലാം ധാരാളമായി ഉപയോഗിക്കുന്നത് വീഡിയോയില്‍ കാണാം. പ്രോസസ്ഡ് ഫുഡ്സും കാര്യമായി ഇതിലുപയോഗിച്ചിരിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും വീഡിയോകളോ, സിനിമയോ സീരീസോ എല്ലാം കാണുന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. സ്മാര്‍ട് ഫോണ്‍ വ്യാപകമായതിന് പിന്നാലെ ആളുകളില്‍ വന്നൊരു മാറ്റമാണിത്. നേരെ തിരിച്ച് സിനിമയോ സീരീസോ മറ്റോ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലവുമുണ്ട്.

ഇത് എല്ലാം തന്നെ ആരോഗ്യത്തിന് തീര്‍ത്തും നെഗറ്റീവാണെന്ന് പറയാം. എങ്കിലും ആരും ഈ ശീലങ്ങളെ കുറിച്ചൊന്നും അധികം ഓര്‍ക്കാറില്ലെന്നതാണ് സത്യം. 

ഇപ്പോഴിതാ ഇത്തരത്തില്‍ രസകരമായി ചെയ്തൊരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയര്‍ത്തിയിരിക്കുകയാണ്. ഫുഡ് വ്ളോഗര്‍മാരായ ദമ്പതികളാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ പങ്കിട്ടത്.

ഇവര്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല മിക്കവരും വീഡിയോയോട് പ്രതികരിച്ചത് എന്നതാണ് സത്യം. നെറ്റ്ഫ്ലിക്സ് കണ്ട് ആസ്വദിച്ചിരിക്കുമ്പോള്‍ കഴിക്കാവുന്ന വിഭവങ്ങളുടെ മെനു എന്ന പേരിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. പലവിധത്തിലുള്ള വിഭവങ്ങളും ഇതിലുള്‍പ്പെട്ടിരിക്കുന്നു. 

എല്ലാം വളരെ 'റിച്ച്' ആണെന്ന് തന്നെ പറയാം. ഓരോ വിഭവങ്ങളിലും ബട്ടറും, ചീസും, ചോക്ലേറ്റും, കാൻഡിയും, റെഡ് മീറ്റുമെല്ലാം ധാരാളമായി ഉപയോഗിക്കുന്നത് വീഡിയോയില്‍ കാണാം. പ്രോസസ്ഡ് ഫുഡ്സും കാര്യമായി ഇതിലുപയോഗിച്ചിരിക്കുന്നു. ഷുഗറിനും ആകെ യാതൊരു കുറവുമില്ല. അഞ്ചിലധികം വിഭവങ്ങളെങ്കിലും ഇവര്‍ തയ്യാറാക്കി കാണും. 

എല്ലാം മേശപ്പുറത്ത് നിരത്തിവച്ച ശേഷം നെറ്റ്ഫ്ലിക്സ് കാണാനൊരുങ്ങുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. എന്തായാലും ഇങ്ങനെ നെറ്റ്ഫ്ലിക്സ് ആസ്വദിക്കുകയാണെങ്കില്‍ മരിക്കാൻ വേറെ കാരണങ്ങളൊന്നും വേണ്ടിവരില്ലെന്നാണ് പരിഹാസപൂര്‍വം നിരവധി പേര്‍ കമന്‍റിട്ടിരിക്കുന്നത്. അത്രമാത്രം 'അണ്‍ഹെല്‍ത്തി'യാണ് ഈ വിഭവങ്ങളെന്നും, വല്ലപ്പോഴുമാണെങ്കില്‍ പ്രശ്നമില്ല, കൂടെക്കൂടെ ഇങ്ങനെ വിഭവങ്ങള്‍ ഒന്നിച്ച്കഴിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അസുഖങ്ങളെ വിളിച്ചുവരുത്തുക തന്നെ ചെയ്ുമെന്നാണ് അവരും അഭിപ്രായപ്പെടുന്നത്. 

എന്തായാലും ഭക്ഷണപ്രിയരെ സംബന്ധിച്ച് കാണാൻ കൗതുകമുണ്ടാക്കുന്നതാണ് വീഡിയോ. കാരണം പല വിഭവങ്ങള്‍ ഇതില്‍ തയ്യാറാക്കുന്നുണ്ടല്ലോ. വീഡിയോയില്‍ ഭക്ഷണം തയ്യാറാക്കുന്ന യുവാവ് പ്രൊഫഷണല്‍ കുക്ക് ആണെന്നാണ് സൂചന. ഇവരുടെ സോഷ്യല്‍ മീഡിയ പേജ് മുഴുവനും വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ വീഡിയോകളേ കാണാനുള്ളൂ. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- മറവിരോഗം ബാധിച്ച അമ്മ ഇറങ്ങിനടന്നു, രക്ഷയായി അപരിചിതര്‍; വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo