ദില്ലിയിലെ വികാസ്പുരിയിലുള്ള ഒരു കടയില്‍ തയ്യാറാക്കുന്ന സ്‌പെഷ്യല്‍ ബ്രഡ് ഓംലെറ്റ് ആണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ധാരാളം ബട്ടറും ചീസുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ബ്രഡ് ഓംലെറ്റ് പക്ഷേ ആരോഗ്യത്തിന് ഒട്ടും നല്ലതായിരിക്കില്ലെന്ന നിഗമനത്തിലാണ് വീഡിയോ കണ്ട മിക്കവരും എത്തിയിരിക്കുന്നത് 

നിത്യവും രസകരമായതും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണാറ്! ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അതിന് കാഴ്ചക്കാരേറെയാണ്. 

മിക്കവാറും ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് കാണാറുളളത്. ഇവയില്‍ അധികവും നമ്മളില്‍ കൗതുകം ജനിപ്പിക്കുന്നത് തന്നെയായിരിക്കും. വീട്ടില്‍ പരീക്ഷിച്ചുനോക്കാനോ, അല്ലെങ്കില്‍ കഴിച്ചുനോക്കാനോ താല്‍പര്യമില്ലെങ്കില്‍ പോലും വെറുതെ വീഡിയോ കണ്ടിരിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഏറെയും. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 'delhifoodnest' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ വന്നത്. ദില്ലിയിലെ വികാസ്പുരിയിലുള്ള ഒരു കടയില്‍ തയ്യാറാക്കുന്ന സ്‌പെഷ്യല്‍ ബ്രഡ് ഓംലെറ്റ് ആണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

ധാരാളം ബട്ടറും ചീസുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ബ്രഡ് ഓംലെറ്റ് പക്ഷേ ആരോഗ്യത്തിന് ഒട്ടും നല്ലതായിരിക്കില്ലെന്ന നിഗമനത്തിലാണ് വീഡിയോ കണ്ട മിക്കവരും എത്തിയിരിക്കുന്നത്. ഇത് പതിവായി കഴിച്ചാല്‍ കാര്‍ഡിയോളജിസ്റ്റിനെ കാണാനേ സമയമുണ്ടാകൂ എന്നും ഇതാണ് ഹാര്‍ട്ട് അറ്റാക്ക് ഓംലെറ്റ് എന്നുമെല്ലാം പലരും കമന്റ് ചെയ്തിട്ടുണ്ട്. 

ഇത്ര വിമര്‍ശനങ്ങള്‍ വന്നുവെങ്കില്‍ പോലും ഈ വിഭവം തയ്യാറാക്കുന്നത് കാണാന്‍ പ്രത്യേക രസമാണ്. ഭക്ഷണപ്രേമികളായ ഒരു വിഭാഗം പേര്‍ ഇക്കാര്യം എടുത്തുപറയുന്നുമുണ്ട്. ഏതായാലും രസകരമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയ വൈറല്‍ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- കത്തുന്ന അടുപ്പുമായി നടക്കും; വേറിട്ട സമൂസ കച്ചവടക്കാരന്‍