ഒരു ഐസുകട്ട ഉപയോഗിച്ച് ഭക്ഷണത്തില്‍ നിന്നും അധികം വരുന്ന എണ്ണ നീക്കം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ഉപയോഗിച്ചാണ് നാം തയ്യാറാക്കുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നും നമ്മുക്കറിയാം. ഇത്തരത്തില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ എണ്ണ കൂടിയാല്‍ എന്തുചെയ്യണമെന്ന് കാണിക്കുകയാണ് ഇവിടെയാരു വീഡിയോ. 

ഈ പൊടിക്കൈ ഉപയോഗിച്ച് ഭക്ഷണത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ഒരു ഐസുകട്ട ഉപയോഗിച്ച് ഭക്ഷണത്തില്‍ നിന്നും അധികം വരുന്ന എണ്ണ നീക്കം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

ഐസുകട്ട കറിയില്‍ മുക്കുമ്പോള്‍, കറിയിലുള്ള അധിക എണ്ണ അതില്‍ പറ്റിപ്പിടിക്കുന്നത് വീഡിയോയില്‍ കാണാം. കറിയില്‍ നിന്ന് ഐസുകട്ട മാറ്റുമ്പോള്‍ പറ്റിപ്പിടിച്ച എണ്ണയും അതിനൊപ്പം കറിയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു.

Scroll to load tweet…

രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ചിലര്‍ ഈ പൊടിക്കൈയെ പരിഹസിക്കുകയും ചെയ്തു. ഇത് കറിയില്‍ നിന്നും എണ്ണ നീക്കം ചെയ്യുകയല്ല, വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

Also Read: ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ...? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona