ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് 'ടിക് ടോക്'. പാട്ടും നൃത്തവും മാത്രമല്ല,  പാചക പരീക്ഷണങ്ങളും  'ബ്യൂട്ടിടിപ്സു'മൊക്കെ ഏറ്റവും കൂടുതല്‍ വൈറലാകുന്നത് ഇപ്പോള്‍ ടിക് ‌ടോകിലൂടെയാണ്. 

ഇപ്പോഴിതാ നാരങ്ങ എളുപ്പത്തില്‍ പിഴിയാനുള്ള വിദ്യയാണ് ടിക് ടോകില്‍ ശ്രദ്ധ നേടുന്നത്.  ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ.  ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ രാവിലെ ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുന്നതും ഗുണം ചെയ്യും. നാരങ്ങയിൽ ജീവകം സി ധാരാളമുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു. നാരങ്ങാവെള്ളത്തിലെ ആസിഡുകള്‍, ശരീരത്തിലെ അനാവശ്യവസ്തുക്കളെയും ടോക്സിനുകളെയും പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ദഹനത്തെയും ഡീടോക്സിഫിക്കേഷനെയും സഹായിക്കുന്നു. 

എന്നാല്‍ അനായാസേന നാരങ്ങ പിഴിയാനുള്ള വഴി കൂടി അറിഞ്ഞാലോ? ന്യൂട്രീഷ്യണിസ്റ്റ്‌ കൂടിയായ 'ജാക്വി ബൈന്‍' ആണ് വീഡിയോ തന്‍റെ ടിക് ടോകില്‍ പോസ്റ്റ് ചെയ്തത്. മുറിക്കാതെ തന്നെ നാരങ്ങ പിഴിയാനുള്ള വഴിയാണിത്. 

അതിനായി ആദ്യം പപ്പടം കാച്ചുന്നതോ ഇറച്ചി പൊരിക്കുന്നതോ ആയ 'സ്‌ക്യൂവര്‍'  എടുത്ത് നാരങ്ങയുടെ മുകള്‍ ഭാഗത്ത് ഒരു തുളയുണ്ടാക്കുക. ഇനി പൊളിച്ചുവച്ച ഭാഗത്തിലൂടെ മുകളില്‍ നിന്ന് പിഴിഞ്ഞെടുക്കാം. നാരങ്ങാനീര് കൃത്യമായി തുളയിലൂടെ വരുന്നത് വീഡിയോയില്‍ കാണാം. നാരങ്ങയുടെ കുരുവോ അല്ലികളോ നീരിനോടൊപ്പം വരില്ല എന്നതാണ് മറ്റൊരു ഗുണം.   

@jacquibaihn

Did you know this?! 🍋##boredathome ##lemonjuice ##lemonjuicechallenge ##healthyfood ##foodie ##healthy ##nutrition ##nutritionist

♬ BORED IN THE HOUSE - Curtis Roach

 

ഈ വീഡിയോ വൈറലാവുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു.   ഇതിനോടകം തന്നെ,  നാലുലക്ഷത്തോടടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. അടുത്തിടെ വെള്ളരിയുടെ കയ്പ്പകറ്റാനുള്ള വീഡിയോയും ടിക് ടോകില്‍ വൈറലായിരുന്നു. 

Also Read: സാലഡ് വെള്ളരിയുടെ കയ്പ്പകറ്റാന്‍ എന്തുചെയ്യണം? വൈറലായി ടിക് ടോക് വീഡിയോ...