സ്‌ട്രോബെറികള്‍ ബോക്‌സുകളിലാക്കി വില്‍ക്കുന്ന വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. വഴിയരികില്‍നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവര്‍ സ്‌ട്രോബെറി വില്‍ക്കുന്നത്.

വഴിയരികില്‍നിന്ന് സ്‌ട്രോബെറികള്‍ (Strawberries) വില്‍ക്കുന്ന ഒരു വയോധികയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. പുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം (instagram) ഉപയോക്താവാണ് വീഡിയോ (video) പങ്കുവച്ചിരിക്കുന്നത്.

സ്‌ട്രോബെറികള്‍ ബോക്‌സുകളിലാക്കി വില്‍ക്കുന്ന വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. വഴിയരികില്‍നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവര്‍ സ്‌ട്രോബെറി വില്‍ക്കുന്നത്. വണ്ടി നിര്‍ത്തി ഒരാള്‍ സ്ത്രീയോട് സുഖമാണോ, സ്‌ട്രോബെറിക്ക് എത്രയാണ് വില എന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

ഒരു ബോക്‌സിന് മൂന്ന് ഡോളറാണ് വിലയെന്ന് വയോധിക യുവാവിനോട് മറുപടിയും പറഞ്ഞു. ഉടന്‍ തന്നെ എന്നാല്‍ മുഴുവന്‍ സ്‌ട്രോബെറിയും താന്‍ വാങ്ങുകയാണെന്ന് മറുപടി പറഞ്ഞ യുവാവ് അവര്‍ക്ക് പണം കൈമാറി. എന്നാല്‍ വയോധിക സ്‌ട്രോബെറി കൈമാറാന്‍ നോക്കുമ്പോള്‍, സ്‌ട്രോബെറി കൈയ്യില്‍ വെച്ചോളൂ എന്നും അതും കൂടി വിറ്റ് കൂടുതല്‍ പണം നേടാനും പറയുകയായിരുന്നു യുവാവ്. 

View post on Instagram

ഈ മറുപടി കേട്ട് വയോധിക കരയുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. 27 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. മനോഹരമായ വീഡിയോ എന്നും ഒരുപാട് പേര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നും പലരും കമന്‍റ് ചെയ്തു. 

Also Read: ഇത് സ്വർണം പൊതിഞ്ഞ മിഠായി; വില 16,000 രൂപ; വീഡിയോ വൈറല്‍