ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഒരു വീഡിയോ ആണ് ഇത്തരത്തില്‍ വൈറലാകുന്നത്. ദില്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുകയാണ് കോലി. കാര്യമായ സംസാരത്തിനിടെ കോലിക്കുള്ള ഭക്ഷണമെത്തിയിരിക്കുകയാണ്.

വിശന്നിരിക്കുന്ന സമയത്ത് ഒരു ജോലിയിലും നമുക്ക് ശ്രദ്ധിക്കാനോ താല്‍പര്യപൂര്‍വം ഇടപെടാനോ സാധിക്കില്ല. വിശപ്പിനെ പിടിച്ചുനിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമെല്ലാം പരിധിയുണ്ട്. ഇത് കടന്നാല്‍ പിന്നെ ഭക്ഷണം മുന്നിലെത്തും വരെ അക്ഷമ തന്നെ, അല്ലേ?

ഈ ഒരനുഭവത്തിലൂടെ കടന്നുപോകാത്തവരായി ആരും കാണില്ല. കാരണം മറ്റൊന്നുമല്ല- ഭക്ഷണമെന്നത് മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നായതിനാല്‍ തന്നെ. ഭക്ഷണകാര്യം വരുമ്പോള്‍ എല്ലാ മനുഷ്യരും ഒരുപോലെ തന്നെയാണുതാനും.

ഇപ്പോഴിതാ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഒരു വീഡിയോ ആണ് ഇത്തരത്തില്‍ വൈറലാകുന്നത്. ദില്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുകയാണ് കോലി. 

കാര്യമായ സംസാരത്തിനിടെ കോലിക്കുള്ള ഭക്ഷണമെത്തിയിരിക്കുകയാണ്. കോലിയും ദ്രാവിഡുമിരിക്കുന്നതിന് പിറകിലൂടെ ഒരാള്‍ വന്ന് ഇക്കാര്യം കോലിയെ അറിയിക്കുകയാണ്. ഉടനെ തന്നെ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് കോലി. ഏറെ നേരമായി കാത്തിരുന്ന ശേഷം ഒടുവില്‍ ഭക്ഷണമെത്തുമ്പോള്‍ സ്വാഭാവികമായി കാണുന്നൊരു സന്തോഷമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നത്.

കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച ശേഷം ഭക്ഷണം കൊണ്ടുപോയി വച്ചോളൂ എന്ന് നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്തിരിക്കുന്ന ദ്രാവിഡ് ചെറിയൊരു ചിരിയോടെയാണ് ഇത് വീക്ഷിക്കുന്നത്.

ഭക്ഷണമെത്തിയപ്പോഴുള്ള കോലിയുടെ ഈ 'എക്സ്പ്രഷൻ' ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. ഒടുവില്‍ 'സൊമാറ്റോ'യും ഈ വീഡിയോ ട്വീറ്റ് ചെയ്തു എന്നതാണ് രസകരം. പലരും വീഡിയോയ്ക്ക് താഴെ വിശന്നിരിക്കുമ്പോള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയെ കുറിച്ചും ഒടുവില്‍ ഭക്ഷണമെത്തുമ്പോഴുള്ള ആഹ്ളാദത്തെ കുറിച്ചുമെല്ലാം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. തമാശ നിറഞ്ഞ അടിക്കുറിപ്പുകളോടെ കോലിയുടെ വീഡിയോ പങ്കുവയ്ക്കുന്നവരും കുറവല്ല.

വീഡിയോ...

Scroll to load tweet…

Also Read:- ഹോസ്റ്റല്‍ ഭക്ഷണത്തിന്‍റെ നിലവാരം കാണിക്കാൻ യുവതിയുടെ വീഡിയോ

മെസി യൂറോപ്പിൽ നിന്ന് സൗദിയിലേക്ക് ചേക്കേറുമോ ? Lionel Messi | Saudu Club | Europe