ഉണ്ണിക്കണ്ണനൊപ്പം വിഷു ആഘോഷമാക്കുമ്പോൾ രുചിക്കാൻ നല്ല നാടൻ ഈന്തപ്പഴം ഇല അട ആയാലോ? കലാവതി കുഞ്ഞമ്മ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

ഉണ്ണിക്കണ്ണനൊപ്പം വിഷു ആഘോഷമാക്കുമ്പോൾ രുചിക്കാൻ നല്ല നാടൻ ഈന്തപ്പഴം ഇല അട ആയാലോ?
വേണ്ട ചേരുവകൾ...
അരിപൊടി- 1കപ്പ്
ഉപ്പ്
ചെറു ചൂട് വെള്ളം
തേങ്ങ ചിരകിയത്- 1/2 കപ്പ്
ഈന്തപ്പഴം - 1കപ്പ് കുരു കളഞ്ഞത്
ഏലക്ക പൊടി
തയ്യാറാക്കുന്ന വിധം...
1. അരിപൊടി ഉപ്പും കുറച്ച് കുറച്ചായി വെള്ളവും ചേർത്ത് കുഴച്ചു മാറ്റി വെക്കുക.
2. ഒരു മിക്സി ജാറിലേക് തേങ്ങയും കുരു കളഞ്ഞു വൃത്തി ആക്കിഎടുത്ത ഈന്തപ്പഴവും ഏലക്കയും ഒന്ന് ചതച്ചു എടുക്കുക.
3. വാഴ ഇല പാകത്തിന് മുറിച്ചു അതിൽ മാവ് പരത്തി നടുവിലെക് തേങ്ങ മിസ്രിതം വെച്ച് കൊടുത്തു അടക്കുക.
4. ആവിയിൽ ഒരു 20 mins വെച്ചെടുക്കുക.
