അവിലും പനീറും ബദാമും ഗുൽകന്ദും റോസാപ്പൂവും ചേർത്ത രുചികരമായ പായസം തയ്യാറാക്കിയാലോ?...രമണി ഉണ്ണികൃഷ്ണൻ അയച്ച പാചകക്കുറിപ്പ് 

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

സദ്യ വിഭവങ്ങളിൽ മുൻപിൽ നിൽക്കുന്നത് പായസം തന്നെയാണ്. പതിനാറ് കൂട്ടം കറികൾ കൂട്ടി ഊണ് കഴിച്ച് അവസാനം സ്വാദ് ഏറിയ പായസവും കഴിച്ചാൽ വയറുംമനസും ഒരുപോലെ നിറയും അല്ലേ. അവിലും പനീറും ബദാമും ഗുൽകന്ദും റോസാപ്പൂവും ചേർത്ത രുചികരമായ പായസം തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

റോസാപൂ ഇതളുകൾ കഴുകി തുണിയിൽ
 ഇട്ട് ഒന്ന് ഡ്രെെ ആക്കിയത് - 250 ​ഗ്രാം
പഞ്ചസാര - 250 ഗ്രാം
ഏലയ്ക്ക പൊടി - 1 ടീസ്പൂൺ
പെരുംജീരകം - 1 ടീസ്പൂൺ
തേൻ - 2 ടീസ്പൂൺ

പായസത്തിന്...

പാൽ - 1 1/2 ലിറ്റർ
അവിൽ - 3/4 കപ്പ് കുതിർത്തിയത് 
പനീർ grate ചെയ്തത് - 200 ​ഗ്രാം
പഞ്ചസാര - 3/4 കപ്പ്
ബദാം - 3/4 കപ്പ് തരുതരുപ്പായി
പൊടിച്ചത് 
റോസാപൂ ജാം - 3 സ്പൂൺ
ഏലയ്ക്ക പൊടിച്ചത് - 2 സ്പൂൺ
നെയ്യ് - 3 സ്പൂൺ

വറുത്ത് ഇടാൻ...

അണ്ടിപരിപ്പ് 10 എണ്ണം
ണക്ക മുന്തിരി 15 എണ്ണം

അലങ്കരിക്കാൻ...

റോസാ ഇതളുകൾ കുറച്ച്

തയ്യാറാക്കുന്ന വിധം...

Gulkhand ന് ഉള്ള എല്ലാ ചേരുവകൾ (തേൻ ഒഴികെ, ) ഒരു പാത്രത്തിൽ കൈ കൊണ്ട് തിരുമ്മുക. ഒരു പാൻ ചൂടാക്കി ചെറിയ തീയിൽ മിക്സ് ചെയ്യുക. കുഴഞ്ഞ പരുവത്തിൽ ആകുമ്പോൾ തേൻ ചേർക്കുക. Gulkhand തയ്യാർ...

പനീർ ​ഗ്രേറ്റ് ചെയ്തു മാറ്റി വയ്ക്കണം. ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഒരു tbsp നെയ്യ് ചൂടാക്കി അവിലും പൊടിച്ച ബദാമും ഒന്ന് വഴറ്റുക. അതിലേക്ക് തിളപ്പിച്ച പാൽചേർത്ത് അവിലും ബദാമും വേകുന്നതുവരെ തുടർച്ചയായി
 ഇളക്കുക grate ചെയ്ത പനീർ ചേർത്ത് പത്തു മിനിറ്റ് ഇളക്കുക. ചെറിയ തീയിൽ ആയിരിക്കണം ഇളക്കേണ്ടത്. നന്നായി പാൽ കുറുകി വരുമ്പോൾ ഏലയ്ക്ക പൊടി ചേർത്ത് തീ അണക്കുക. പായസം കുറച്ച് നേരം തണുക്കുവാൻ ‌വയ്ക്കുക
പിന്നെ gulkhand 3 ടീസ്പൂൺ ചേർത്ത് നല്ലപോലെ മിക്സ് ചെയുക. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരി പായസത്തിൽ ചേർക്കുക. അലങ്കാരത്തിന് റോസാ ഇതളുകൾ. പായസത്തിനു മുകളിൽ ഇടാം. പായസം തയ്യാർ...

വിഷുവിന് വിളമ്പാൻ തയ്യാറാക്കാം ഒരു സ്പെഷ്യൽ തീയൽ ; റെസിപ്പി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews