ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഈ വിഷു സദ്യയ്ക്ക് ഒരു സ്പെഷ്യൽ അച്ചാർ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

വടുകപുളി നാരങ്ങ 1 കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്) 

മുളകുപൊടി 2 സ്പൂൺ

വെളുത്തുള്ളി 10 എണ്ണം നീളത്തിൽ മുറിച്ചത്

പച്ചമുളക് 4 എണ്ണം ( രണ്ടായി മുറിച്ചത്)

ഉപ്പ് ആവശ്യത്തിന്

ശർക്കര പൊടി 1 സ്പൂൺ

കറിവേപ്പില ആവശ്യത്തിന്

നല്ലെണ്ണ 1/4 കപ്പ് 

കടുക് 1 സ്പൂൺ

ഉലുവ 1 സ്പൂൺ

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ഉലുവ ചേർത്ത് വഴറ്റി എടുക്കുക. കറിവേപ്പിലയും വെളുത്തുള്ളി മുറിച്ചതും ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക് കൂടി ചേർക്കുക. ശേഷം തീ കുറച്ച് മുളക് പൊടി ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് മുറിച്ചു വച്ച നാരങ്ങ കഷ്ണങ്ങൾ ഇട്ട് ഇളക്കുക. ശേഷം ശർക്കര പൊടിയും ഇടുക. ശേഷം തീ അണച്ച് തണുത്തശേഷം ഉപയോഗിക്കാം. അച്ചാർ തയ്യാർ. 

വിഷു സ്പെഷ്യല്‍ ഉണ്ണി മധുരം തയ്യാറാക്കാം; റെസിപ്പി