ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് അശ്വതി അനൂപ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വിഷുവിന് സ്പെഷ്യല്‍ ഉണ്ണി മധുരം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

അരിപ്പൊടി - 1 കപ്പ്
തേങ്ങ ചിരവിയത് - 2 കപ്പ്
വെളുത്തുള്ളി - 2 അല്ലി
ജീരകം - അര സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
പാൽ - ആവശ്യത്തിന്
ശർക്കര - 1/4 കിലോ
നട്സ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം ചൂട് വെള്ളത്തിൽ അരിപ്പൊടി ചേർത്ത് കുഴച്ചു എടുക്കാം. ഒപ്പം കുറച്ചു പാൽ കൂടി ചേർക്കാം. കുഴച്ച് പാകമാകുമ്പോൾ ആവശ്യത്തിന് ഉപ്പ്, നെയ്യ്, തേങ്ങ, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്തു ഇളക്കി ചെറിയ ഉരുളകളാക്കി എടുക്കാം. ശേഷം ആവിയിൽ വേവിച്ചു എടുത്തു മാറ്റി വയ്ക്കാം. ഇനി ശർക്കര പാനിയാക്കിയതിലേയ്ക്ക് തേങ്ങ ചിരവിയത്, ഏലയ്ക്കാപ്പൊടി, നെയ്യ് എന്നിവ ചേർത്തു വരട്ടി എടുക്കുക. ശേഷം ഇതിലേയ്ക്ക് നേരത്തെ പുഴുങ്ങി വച്ച ഉരുളകൾ ചേർത്തു ഇളക്കി യോജിപ്പിക്കാം. ഒപ്പം നെയ്യിൽ വറുത്ത നട്സും ചേർക്കാം. ഇതോടെ ഉണ്ണി മധുരം തയ്യാർ!

Also read: വിഷുവിന് വീട്ടിലുള്ള ചക്ക കൊണ്ട് കിടിലന്‍ സ്വാദിൽ ഉണ്ണിയപ്പം തയ്യാറാക്കാം; റെസിപ്പി