Asianet News MalayalamAsianet News Malayalam

കൊടും ചൂടുള്ള ഈ വേനലില്‍ കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍...

ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. 

vitamin C rich fruits for summer
Author
First Published Mar 25, 2024, 7:25 PM IST

അസഹനീയമായ ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഈ സമയത്ത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓറഞ്ച് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  

രണ്ട്...

കിവിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവിയും പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാനും സഹായിക്കും.

മൂന്ന്...

സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

പേരയ്ക്കയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ.  അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ആറ്...

നാരങ്ങയാണ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ നാല് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, വൃക്കകളെ പൊന്നു പോലെ കാക്കാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios