നമ്മുടെ അടുക്കളയിലുള്ള പല സുഗന്ധവ്യഞ്ജനങ്ങളും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

അമിത വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? നമ്മുടെ അടുക്കളയിലുള്ള പല സുഗന്ധവ്യഞ്ജനങ്ങളും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനിന് കൊഴുപ്പ് കത്തിച്ചു കളയാനുള്ള കഴിവുണ്ട്. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

2. കുരുമുളക്

ഫൈബറും പെപ്പാറിനും അടങ്ങിയ കുരുമുളക് വയറിലെ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും ഗുണം ചെയ്യും.

3. ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോൾ ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. ജീരകം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും അമിത വണ്ണം നിയന്ത്രിക്കാനും സഹായിക്കും.

5. വെളുത്തുള്ളി

നാരുകള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.

6. കറുവപ്പട്ട

ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

7. ഉലുവ

നാരുകളാല്‍ സമ്പന്നമായ ഉലുവയും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.