സോഷ്യല്‍ മീഡിയയില്‍ തന്നെ 'ട്രെന്‍ഡ്' ആയ പല 'ഫുഡ് കോംബോ'കളുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വാറലായൊരു 'ഫുഡ് കോംബോ' ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡ് വരാറുള്ള പഴമാണ് തണ്ണിമത്തന്‍. ഇത് വെറുതെ മുറിച്ചുകഴിക്കുന്നവരും, ജ്യൂസടിച്ച് കഴിക്കുന്നവരും, സലാഡ് ആക്കി കഴിക്കുന്നവരുമെല്ലാമുണ്ട്

സോഷ്യല്‍ മീഡിയയിലും മറ്റുമായി ഭക്ഷണവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകള്‍ നമ്മള്‍ ദിവസവും കാണാറുണ്ട്, അല്ലേ? പലപ്പോഴും നമ്മള്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്തതോ അറിഞ്ഞിട്ടില്ലാത്തതോ ആയ എത്രയോ വിവരങ്ങള്‍ ഇങ്ങനെ നമ്മെ തേടിയെത്താറുമുണ്ട്. 

ഇക്കൂട്ടത്തില്‍ ഭക്ഷണപ്രേമികള്‍ എളുപ്പത്തില്‍ ശ്രദ്ധ നല്‍കുന്നൊരു സംഗതിയാണ് വ്യത്യസ്തമായ 'ഫുഡ് കോംബോ'കള്‍. എല്ലായ്‌പ്പോഴും നമ്മള്‍ കഴിക്കാനായി തെരഞ്ഞെടുക്കുന്ന 'ബെസ്റ്റ് കോംബിനേഷന്‍'കളെ തഴഞ്ഞ്, പുതിയ പരീക്ഷണങ്ങളുമായി എത്തുന്നത് മിക്കവാറും ഷെഫുമാരോ അല്ലെങ്കില്‍ ഫുഡ് ബ്ലോഗര്‍മാരോ ആയിരിക്കും. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ 'ട്രെന്‍ഡ്' ആയ പല 'ഫുഡ് കോംബോ'കളുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വാറലായൊരു 'ഫുഡ് കോംബോ' ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡ് വരാറുള്ള പഴമാണ് തണ്ണിമത്തന്‍. ഇത് വെറുതെ മുറിച്ചുകഴിക്കുന്നവരും, ജ്യൂസടിച്ച് കഴിക്കുന്നവരും, സലാഡ് ആക്കി കഴിക്കുന്നവരുമെല്ലാമുണ്ട്. 

എന്നാല്‍ തണ്ണിമത്തനൊപ്പം മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കുന്നവര്‍, ഒരുപക്ഷേ ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കുമായിരുന്നു. എന്നാലിപ്പോഴിതാ തണ്ണിമത്തനും 'കോംബിനേഷന്‍' കണ്ടെത്തിയിരിക്കുകയാണ് ഒരു ഫുഡ് ബ്ലോഗര്‍. മസ്റ്റാര്‍ഡ് സോസ് (കടുക് സോസ്) ആണ് തണ്ണിമത്തന് 'കോംബോ' ആയി ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. 

View post on Instagram

തണ്ണിമത്തന്‍ കഷ്ണങ്ങള്‍ക്ക് മുകളില്‍ മസ്റ്റാര്‍ഡ് സോസ് ചേര്‍ത്ത് കഴിച്ച്, ഏറെ രുചികരമാണെന്ന് പറയുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാകെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഇതൊരു 'ചലഞ്ച്' ആയി മാറുകയും ചെയ്തു. എന്നാല്‍ മിക്കവരും ഇത് പരീക്ഷിച്ച ശേഷം 'ഒരിക്കലും വീട്ടില്‍ പരീക്ഷിക്കരുതേ' എന്ന രീതിയില്‍ വളരെ ദയനീയമായ പ്രതികരണമാണ് നല്‍കിയത്. 

View post on Instagram

ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ഏറെ രസകരമാണ്, എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത നീക്കങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നതല്ല, പലപ്പോഴും ഇത് പ്രശസ്തരാകാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ മാത്രമായി മാറുകയാണ് എന്നെല്ലാമാണ് അധികപേരും അഭിപ്രായപ്പെട്ടത്. എന്തായാലും വിചിത്രമായ 'കോംബോ' ശ്രദ്ധിക്കപ്പെട്ടു എന്ന കാര്യത്തില്‍ മാത്രം തര്‍ക്കമില്ല. 

Also Read:- നിങ്ങള്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വിചിത്രമായ ഭക്ഷണം ഏതാണ്?...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona