വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ചിയാ സീഡ്

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ഊർജ്ജം ലഭിക്കാനും സഹായിക്കും.

2. പയറുവര്‍ഗങ്ങള്‍

നാരുകള്‍ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

3. ഓട്സ്

നാരുകളാല്‍ സമ്പന്നമാണ് ഓട്‌സ്. ഇത് വിശപ്പിനെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

4. മധുരക്കിഴങ്ങ്

നാരുകള്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

5. ബദാം

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും അമിത വണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും.

6. ആപ്പിള്‍

നാരുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

7. ബ്ലൂബെറി

കലോറി കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

8. അവക്കാഡോ

നാരുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.