Asianet News MalayalamAsianet News Malayalam

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്, വാഴപ്പഴമോ മാമ്പഴമോ...?

മാമ്പഴം കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിനും ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണെന്ന് 2014 ലെ ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നു. 

Which is the best way to lose weight banana or mango
Author
Trivandrum, First Published Apr 14, 2021, 11:41 AM IST

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് ​ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പക്ഷാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. വണ്ണം കുറയ്ക്കാൻ ഡയറ്റിൽ മാമ്പഴവും വാഴപ്പഴവും ഉൾപ്പെടുത്താറുണ്ടല്ലോ...വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് സഹായിക്കുന്നത്. വാഴപ്പഴമോ അതോ മാമ്പഴമോ....?

വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ ഗുണങ്ങൾ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെയും ആരോഗ്യകരമായ കൊളാജന്റെയും രൂപവത്കരണത്തിന് ഈ പഴം സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും നേത്രരോഗങ്ങൾ തടയുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ മാമ്പഴത്തിലും അടങ്ങിയിട്ടുണ്ട്. 165 ഗ്രാം മാമ്പഴത്തിൽ  99 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. 1.4 ഗ്രാം പ്രോട്ടീനും. 

 

Which is the best way to lose weight banana or mango

 

മാമ്പഴത്തിലെ ആന്റിഓക്‌സിഡന്റും പോഷക ​ഗുണങ്ങളും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. മാമ്പഴത്തിൽ കലോറി കുറവെങ്കിലും ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.  ഇത് മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി തടയാനും സഹായിക്കും. മാമ്പഴം കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിനും ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണെന്ന് 2014 ലെ ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നു. 

ഇനി പഴത്തിന്റെ കാര്യം നോക്കാം. പോഷകങ്ങൾ ധാരാളമായി വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണ്. വ്യായാമത്തിന് ശേഷം ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 100 ​ഗ്രാം വാഴപ്പഴത്തിൽ 89 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. 

 

Which is the best way to lose weight banana or mango

 

വാഴപ്പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും. ദഹനവ്യവസ്ഥ ആരോഗ്യകരമാകുമ്പോൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും.

വണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്, വാഴപ്പഴമോ മാമ്പഴമോ...?

ഭാരം കുറയ്ക്കാൻ മാമ്പഴത്തെക്കാൾ വാഴപ്പഴമാണ് മികച്ചതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഗ്ലാസ് മധുരമില്ലാത്ത മാമ്പഴത്തിൽ 170 കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു ഗ്ലാസ് മധുരമില്ലാത്ത വാഴപ്പഴത്തിൽ 150 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വ്യായാമത്തിനു ‌ശേഷം ബനാന ഷേക്ക് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​നല്ലതാണ്. 

ബനാന ഷേക്ക് തയ്യാറാക്കുന്ന വിധം... 

ചെറുപഴം                                                      5 എണ്ണം
ഫ്രീസറില്‍ വച്ച് കട്ടിയാക്കിയ പാല്‍     ഒരു കപ്പ്
ഏലയ്ക്കാപ്പൊടി                                      ഒരു ടീസ്പൂണ്‍
കശുവണ്ടി                                                      10 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം ചെറുപഴം,  കട്ടിയാക്കിയ പാല്‍ എന്നിവ ഒന്നിച്ച് ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. തുടര്‍ന്ന് ഇത് ​ഗ്ലാസിലേക്ക് ഒഴിച്ച് അതിനുമുകളില്‍ കശുവണ്ടിയും ഏലയ്ക്കാപൊടിയും വിതറി കഴിക്കുക.  (ഇഷ്ടമുള്ളവര്‍ക്ക് ഡ്രൈ ഫ്രൂട്ട്സ് ചേര്‍ക്കാം).

Follow Us:
Download App:
  • android
  • ios