കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇന്ന് പലരിലും വിറ്റാമിന്‍ ഡിയുടെ കുറവ് കാണാറുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം.

കുട്ടികളുടെ ആരോഗ്യത്തിന് പോഷകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ അവരെ ഭക്ഷണവുമായി ശീലിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന് കുട്ടികള്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട പോഷകങ്ങളെ കുറിച്ച് മാതാപിതാക്കള്‍ക്ക് ഒരു ധാരണ ഉണ്ടാകണം. അത്തരത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. കൂടാതെ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമാണ്. ഇന്ന് പലരിലും വിറ്റാമിന്‍ ഡിയുടെ കുറവ് കാണാറുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. 

വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

മുട്ട, ചീര, മഷ്റൂം, സാല്‍മണ്‍ ഫിഷ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കും. കൂടാതെ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളുടെ മൊത്തതിലുള്ള ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. 

Also Read: മഞ്ഞുകാലത്തെ മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...