പ്രണയദിനത്തിന് മുമ്പ് തന്നെ ഭർത്താവിന് സ്പെഷ്യൽ സമ്മാനം നൽകിയ ഭാര്യയുടെ  വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. 

വാലൻ്റൈൻസ് ഡേ ആഘോഷിക്കാനുള്ള തിരക്കിലാണ് ആളുകൾ. പ്രണയദിനത്തിൽ തന്റെ പ്രിയപ്പെട്ടവർക്ക് സ്പെഷ്യൻ സമ്മാനങ്ങൾ നൽകാനും എല്ലാവരും ആ​ഗ്രഹിക്കാറുണ്ട്. പ്രണയദിനത്തിന് മുമ്പ് തന്നെ ഭർത്താവിന് സ്പെഷ്യൽ സമ്മാനം നൽകിയ ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അറേഞ്ച്ഡ് മാര്യേജ് ഭയാനകമാണെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാലൻ്റൈൻ എഡിഷൻ പറാത്ത എന്ന് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്. യശ്വന്ത് ജെയിൻ എന്ന വ്യക്തിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. ക്ലിപ്പിൽ രണ്ട് പറാന്തകളും സബ്ജിയും കാണാം. ബീറ്റ്‌റൂട്ട് ചേർത്തുള്ള ചുവന്ന നിറത്തിലുള്ള പറാത്തയായിരുന്നു ആദ്യത്തേത്. എന്നാൽ രണ്ടാമത്തേത് സ്വർണ്ണ-തവിട്ട് നിറത്തിലുള്ളതും. ഈ പറാന്തകളുടെ മുകളിൽ ഹൃദയാകൃതിയിലുള്ള പറാന്ത കട്ടിംഗുകൾ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

നിങ്ങൾ ഭാര്യയെ അഭിനന്ദിക്കണം എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങൾ BRO ജീവിതത്തിൽ വിജയിച്ചു എന്നാണ് മറ്റൊരു കമന്റ്. 

View post on Instagram