Asianet News MalayalamAsianet News Malayalam

Online Food : 'ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ എട്ടുകാലി'; പരാതിയുമായി യുവതി

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്, അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ യുകെയിലെ ചെഷയറില്‍ നിന്നുള്ളൊരു യുവതിയുടെ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

woman complaints that she got spider from online food order
Author
UK, First Published Jan 27, 2022, 6:00 PM IST

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ( Online Food ) ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. വിദേശരാജ്യങ്ങളില്‍ നേരത്തേ തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ( Food Delivery )  വ്യാപകമായിരുന്നുവെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണത്തോട് കൂടുതല്‍ പേര്‍ താല്‍പര്യം കാണിക്കുന്നത് കൊവിഡ് കാലത്താണ്. 

എന്തായാലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്, അതുമായി ബന്ധപ്പെട്ട പരാതികളും കൂടുന്നുണ്ട് എന്നതാണ് വാസ്തവം. ഇപ്പോഴിതാ യുകെയിലെ ചെഷയറില്‍ നിന്നുള്ളൊരു യുവതിയുടെ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മെക് ഡൊണാള്‍ഡ്‌സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണത്തില്‍ നിന്ന് എട്ടുകാലിയെ കിട്ടിയെന്നാണ് യുവതി പരാതിപ്പെടുന്നത്. ഇരുപത്തിയൊന്നുകാരിയായ കാറ്റി മോസ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ബര്‍ഗറും, ചിക്കന്‍ റാപ്പും, ബേക്കണും ചിപ്‌സുമാണേ്രത ഇവര്‍ ലഞ്ചിനായി ഓര്‍ഡര്‍ ചെയ്തത്. ഇതില്‍ റാപ്പ് കഴിച്ചുകൊണ്ടിരിക്കെ മുക്കാല്‍ ഭാഗമെത്തിയപ്പോള്‍ എന്തോ കട്ടിയുള്ളതില്‍ കടിച്ചുവെന്നും ആദ്യം ചിക്കനോ, തക്കാളിക്കഷ്ണമോ ആകുമെന്ന് വിചാരിച്ചുവെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അത് വലിയൊരു എട്ടുകാലിയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. 

തുടര്‍ന്ന് സംഭവം ചിത്രം സഹിതം ഇവര്‍ സോഷ്യല്‍ മീഡിയിയലും പങ്കുവച്ചു. സംഭവം വിവാദമായതോടെ കസ്റ്റമറോട് മാപ്പപേക്ഷിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനം നല്‍കിയും കമ്പനി പ്രതികരണമറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്തായാലും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

 

 

ലോകമെമ്പാടും വലിയ പേരുള്ളൊരു ഭക്ഷ്യ ശൃംഖലയാണ് മെക് ഡൊണാള്‍ഡ്‌സ്. നേരത്തെ കെഎഫ്‌സിക്കെതിരെയും സമാനമായ രീതിയിലൊരു പരാതി വരികയും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. കെഎഫ്‌സിയുടെ ഫ്രൈഡ് ചിക്കന്‍ പാക്കറ്റില്‍ നിന്ന് ഫ്രൈഡ് പീസുകള്‍ക്കൊപ്പം കോഴിയുടെ തല ലഭിച്ചതായിട്ടായിരുന്നു ആ പരാതി.

Also Read:- ഫ്രൈഡ് ചിക്കന്‍ പാക്കറ്റില്‍ നിന്ന് കോഴിത്തല; പരാതിയുമായി യുവതി

Follow Us:
Download App:
  • android
  • ios