ഇവര്‍ ഉടൻ തന്നെ സ്റ്റോറിന്‍റെ നമ്പറിലേയ്ക്ക് വിളിക്കുകയും  പരാതിപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റു മനസ്സിലാക്കിയ സ്റ്റോർ ക്ഷമ ചോദിക്കുകയും ബാർട്ടന്റെ അക്കൗണ്ടിലേയ്ക്ക് പിസയുടെ പണം തിരികെ നല്‍കുകയും ചെയ്തു.

ഓര്‍ഡര്‍ ചെയ്ത പ്രിയ ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആണികളും നട്ടുകളും ബോൾട്ടുകളും കിട്ടിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? യുകെയിലെ ലങ്കാഷയറിലെ ഡോമിനോസിൽ നിന്ന് ഓർഡർ ചെയ്ത പിസയില്‍ നിന്ന് ഒരു യുവതിക്ക് കിട്ടിയതാണ് ഇവ.

ജെമ്മ ബാർട്ടൺ എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒരു വലിയ ചിക്കൻ പിസ ആണ് ജെമ്മ ഓർഡർ ചെയ്തത്. എന്നാല്‍ കിട്ടിയ പിസ തുറന്നപ്പോള്‍ കണ്ടത് ഇരുമ്പ് ആണികൾ, നട്ടുകള്‍, ബോൾട്ടുകൾ എന്നിവയാണ്. മറ്റ് ടോപ്പിംഗുകളൊടൊപ്പമാണ് ഇവ കിട്ടിയത്. ഇവര്‍ ഉടൻ തന്നെ സ്റ്റോറിന്‍റെ നമ്പറിലേയ്ക്ക് വിളിക്കുകയും പരാതിപ്പെടുകയും ചെയ്തു.

തങ്ങളുടെ തെറ്റു മനസ്സിലാക്കിയ സ്റ്റോർ ക്ഷമ ചോദിക്കുകയും ബാർട്ടന്റെ അക്കൗണ്ടിലേയ്ക്ക് പിസയുടെ പണം തിരികെ നല്‍കുകയും ചെയ്തു. സംഭവം ബാർട്ടൺ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ദയവായി കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ പിസ പരിശോധിക്കാനും അവര്‍ പറയുന്നു. 

Also Read: ഇത്തവണത്തെ പാചക പരീക്ഷണം പിസയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona