ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ മാഞ്ചസ്റ്റര്‍ ഡെര്‍ബി. പെപ്‌ ഗോര്‍ഡിയോള യുഗത്തിന്‌ ശേഷം മാഞ്ചസ്‌റ്റര്‍ സിറ്റി ആദ്യമായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുണ്ട്‌.

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ മാഞ്ചസ്റ്റര്‍ ഡെര്‍ബി. പെപ്‌ ഗോര്‍ഡിയോള യുഗത്തിന്‌ ശേഷം മാഞ്ചസ്‌റ്റര്‍ സിറ്റി ആദ്യമായി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുണ്ട്‌. പുതിയ പരിശീലകന്‍ എന്‍സോ മരെസ്‌കക്ക്‌ കീഴില്‍ ആദ്യ മൂന്ന്‌ മത്സരവും ജയിച്ച സിറ്റി കിരീടപ്പോരില്‍ ആഴ്‌സണലിന്‌ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സ്ഥിതി വ്യത്യസ്‌തമാണ്‌. അലക്‌സ്‌ ഫെര്‍ഗൂസന്‍ യുഗത്തിന്‌ ശേഷം ഏഴാമത്തെ സ്ഥിരം പരിശീലകനായി മൈക്കല്‍ കാരിക്കിനെ നിയമിച്ചിട്ടും യുനൈറ്റഡിന്‌ പഴയ തലയെടുപ്പ്‌ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണിപ്പോള്‍.

പ്രമോട്ടഡ്‌ ക്ലബ്ബായ ഹള്ളിനോട്‌ തോറ്റുകൊണ്ടായിരുന്നു മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പ്രീമിയര്‍ ലീഗ്‌ സീസണ്‍ ആരംഭിച്ചത്‌. ഇപ്‌സ്വിച്‌ ടൗണിനെതിരെ ജയിച്ചെങ്കിലും എവര്‍ട്ടണോട്‌ അവസാന നിമിഷം സമനില വഴങ്ങിയതോടെ കാരിക്കിന്റെ യുനൈറ്റഡ്‌ സ്ഥിരതക്കുറവ്‌ പ്രകടമാക്കി.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൈക്കല്‍ കാരിക്കിന്‌ നല്ല ഓര്‍മകളുണ്ടെന്നതാണ്‌ യുനൈറ്റഡ്‌ ആരാധകര്‍ക്ക്‌ പ്രതീക്ഷയേകുന്നത്‌. റുബെന്‍ അമോറിമിന്റെ പകരക്കാരനായി മൈക്കല്‍ കാരിക്ക്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന്‌ ശേഷമുള്ള ആദ്യ മത്സരം മാഞ്ചസ്റ്റര്‍ ഡെര്‍ബി ആയിരുന്നു. പെപ്‌ ഗോര്‍ഡിയോളയുടെ സിറ്റിയെ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കാണ്‌ കാരിക്കിന്റെ യുനൈറ്റഡ്‌ തകര്‍ത്തത്‌. ഡെര്‍ബിയില്‍ യുനൈറ്റഡ്‌ നേരിടുന്ന പ്രധാന വെല്ലുവിളി സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിംഗ്‌ ഹാലന്‍ഡിന്റെ ഫോം ആയിരിക്കും. മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ അഞ്ച്‌ ഗോളുകള്‍ നേടി ഹാലന്‍ഡ്‌ സിറ്റിയെ കുതിപ്പിക്കുകയാണ്‌. മത്സരം ഇന്ത്യന്‍ സമയം രാത്രി 9.00 മുതല്‍.

സാധ്യതാ ലൈനപ്പ്‌:

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ : ലാമെന്‍സ്‌്‌, ഡാലൊറ്റ്‌, മാഗ്വര്‍, മാര്‍ട്ടിനെസ്‌, ഷാ, മെയ്‌നൂ, ടെലെമാന്‍സ്‌, എംബൗമോ, ഫെര്‍നാണ്ടസ്‌, റാഷ്‌ഫോര്‍ഡ്‌, ക്യൂഞ്ഞ.

മാഞ്ചസ്‌റ്റര്‍ സിറ്റി: ഡൊന്നാരുമ്മ, കുഷാനോവ്‌, റുബെന്‍ ഡയസ്‌, ഗ്യുഹി, വര്‍ഡിയോള്‍, ആന്‍ഡേഴ്‌സന്‍, എന്‍സോ ഫെര്‍നാണ്ടസ്‌, സെമെന്യോ, ചെര്‍കി, എന്‍ദിയെ, ഹാലന്‍ഡ്‌.

ശനിയാഴ്‌ചയിലെ മത്സരഫലങ്ങള്‍:

സണ്ടര്‍ലാന്‍ഡ്‌ 0-2 ആഴ്‌സണല്‍

ടോട്ടനം 0-0 എവര്‍ട്ടണ്‍

ലിവര്‍പൂള്‍ 0-0 ഫുള്‍ഹാം

ക്രിസ്റ്റല്‍പാലസ്‌ 2-3 ഇപ്‌സ്വിച്‌ ടൗണ്‍

ചെല്‍സി 2-2 ഹള്‍ സിറ്റി

ബൗണ്‍മൗത്ത്‌ 2-2 ബ്രെന്റ്‌ഫോര്‍ഡ്‌

ആസ്‌റ്റന്‍വില്ല 1-2 നോട്ടിംഗ്‌ഹാം ഫോറസ്‌റ്റ്‌

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK