50 ദശലക്ഷം ഡോളറാണ് റോബർട്ട് ലെവൻഡോവ്സ്‍കിക്കായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

ബാഴ്സലോണ: ബയേൺ മ്യൂണിക്കിന്‍റെ (Bayern Munic) ഗോളടിയന്ത്രമായ റോബർട്ട് ലെവൻഡോവ്സ്‍കി(Robert Lewandowski) അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷക്ക് വിരാമം. റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണില്‍ ബാഴ്സലോണയുടെ(Barcelona) കുപ്പായത്തിലുണ്ടാകും. ലെവൻഡോവ്സ്‍കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി.

Scroll to load tweet…

45 ദശലക്ഷം യൂറോയാണ് റോബർട്ട് ലെവൻഡോവ്സ്‍കിക്കായി ബാഴ്‌സലോണ ട്രാൻസ്‌ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.

ഇനി ശ്രദ്ധ പ്രതിരോധം കെട്ടിപ്പടുക്കാന്‍; റൊണാൾഡോയെ സ്വന്തമാക്കാനുളള ശ്രമം ചെൽസി ഉപേക്ഷിച്ചു?

ലെവൻഡോവ്സ്‍കിയുടെ കരാർ ഉടൻ പൂർത്തിയാക്കുമെങ്കിലും താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങ് കുറച്ച വൈകിയേ ഉണ്ടാവുകയുള്ളൂ. ചെൽസി, പിഎസ്‌ജി തുടങ്ങിയ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ലെവൻഡോവ്സ്‍കി ബാഴ്സലോണയിൽ എത്തുന്നത്. ഒരുവർഷ കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ലെവൻഡോവ്സ്‍കി ബയേൺ മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബയേൺ ഇതെല്ലാം നിരസിക്കുകയായിരുന്നു.

Scroll to load tweet…

അവിശ്വസനീയം ഈ തിരിച്ചുവരവ്; എറിക്സണ്‍ ഇനി മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍

ഈ സീസണില്‍ ക്രിസ്റ്റൻസെൻ, കെസീ, റഫീഞ്ഞഎന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ ലെവൻഡോവ്സ്‍കിയെ കൂടി എത്തിക്കുന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

Scroll to load tweet…