Asianet News MalayalamAsianet News Malayalam

യൂറോപ്പയില്‍ ബാഴ്‌സലോണയ്ക്ക് പൂട്ടിട്ട് എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ട്; സെമി കാണാതെ പുറത്ത്

കളി തുടങ്ങി നാലാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡ് വഴങ്ങി. ഫിലിപ് കോസ്റ്റിച്ചിന്റെ പെനാല്‍റ്റി ഗോളാണ് ബാഴ്‌സയെ പിന്നിലാക്കിയത്. 36-ാം മിനിറ്റില്‍ ബോറെയുടെ ലോംഗ് ഷൂട്ടറില്‍ വീണ്ടും മുന്നില്‍.

barcelona lost to eintracht frankfurt in europa league
Author
Barcelona, First Published Apr 15, 2022, 9:59 AM IST

ബാഴ്‌സലോണ: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ (Barcelona) പുറത്ത്. എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ (Eintracht Frankfurt) രണ്ടാംപാദത്തില്‍ തോറ്റതോടെയാണ് ബാഴ്‌സയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 3-2നായിരുന്നുന്നു തോല്‍വി. ആദ്യപാദത്തില്‍ ഇരുടീമുകളും ഓരോഗോള്‍ വീത നേടിയിരുരുന്നു. ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് ജര്‍മന്‍ ടീം സ്വന്തമാക്കിയത്. 

കളി തുടങ്ങി നാലാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡ് വഴങ്ങി. ഫിലിപ് കോസ്റ്റിച്ചിന്റെ പെനാല്‍റ്റി ഗോളാണ് ബാഴ്‌സയെ പിന്നിലാക്കിയത്. 36-ാം മിനിറ്റില്‍ ബോറെയുടെ ലോംഗ് ഷൂട്ടറില്‍ വീണ്ടും മുന്നില്‍. രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ വരുത്തി ബാഴ്‌സലോണ ഇറങ്ങിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 67 മിനുട്ടില്‍ ഫ്രാങ്കഫര്‍ട്ടിന്റെ മൂന്നാം ഗോള്‍. ഇത്തവണയും കോസ്റ്റിച്ചാണ് ലീഡുയര്‍ത്തിയത്. 

ഇഞ്ചുറി ടൈമില്‍ ബാഴ്‌സലോണയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ബുസ്‌കെറ്റ്‌സിന്റെ വക ഗോള്‍. ഇഞ്ചുറി സമയത്ത് മെംഫിസ് ഡിപെയിലൂടെ മറ്റൊരു ഗോള്‍ കൂടി ബാഴ്‌സലോണ നേടിയെങ്കിലും വളരെ വൈകിയിരുന്നു. സെമിയില്‍ ഫ്രാങ്കഫര്‍ട്ട് വെസ്റ്റ് ഹാമിനെ നേരിടും.

ഒളിംപിക് ലിയോണിനെ രണ്ടാംപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് വെസ്റ്റ് ഹാം സെമിയിലെത്തിയത്. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് സ്വന്തമാക്കിയത്. എഫ്‌സി ബ്രാഗയെ മറികടന്ന് റേഞ്ചേഴ്‌സ് എഫ്‌സിയും സെമിയിലെത്തി. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് റേഞ്ചേഴ്‌സ് 3-2ന്റെ ജയമാണ് സ്വന്തമാക്കിയത്.

ആര്‍ പി ലിപ്‌സിഗും സെമിയിലെത്തി. ഇരുപാദങ്ങളിലും അറ്റ്‌ലാന്‍ഡയെ 3-1ന് തകര്‍ത്താണ് ജര്‍മന്‍ ക്ലബ് സെമിയില്‍ പ്രവേശിച്ചത്.
 

Follow Us:
Download App:
  • android
  • ios