Asianet News MalayalamAsianet News Malayalam

ചെല്‍സിയുടെ ഓഫര്‍ നിരസിച്ചു; ഫ്രഞ്ച് താരം യൂള്‍സ് കൂന്റേ അവസാന നിമിഷം ബാഴ്‌സലോണയില്‍

പരിക്കേറ്റ് വിശ്രമത്തിലുള്ള  സെവിയ്യയുടെ പ്രീ സീസണ്‍ കൂന്റേ സ്‌ക്വാഡിലുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കൂന്റേ.

Barcelona reached new agreement in Jules Kounde transfer with Sevilla
Author
Sevilla, First Published Jul 23, 2022, 4:03 PM IST

ബാഴ്‌സലോണ: ഫ്രഞ്ച് താരം യൂള്‍സ് കൂന്റേ (Jule Coutne) ബാഴ്‌സലോണയുമായി കരാറൊപ്പിട്ടു. അവസാന നിമിഷം ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് കൂന്റേ ബാഴ്‌സയുടെ പ്രതിരോധ നിരയിലെത്തുന്നത്. 55 മില്യണ്‍ യൂറോ മുടക്കിയാണ് ബാഴ്‌സലോണ താരത്തെ ക്ലബിലെത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. 10 മില്യണ്‍ യൂറോ ശമ്പളമായും കൂന്റേയ്ക്ക് ലഭിക്കും. ചെല്‍സി 50 മില്യണ്‍ യൂറോയാണ് ഓഫര്‍ ചെയ്തിരുന്നത്.

പരിക്കേറ്റ് വിശ്രമത്തിലുള്ള  സെവിയ്യയുടെ പ്രീ സീസണ്‍ കൂന്റേ സ്‌ക്വാഡിലുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കൂന്റേ. ആന്ദ്രയാസ് ക്രിസ്റ്റന്‍സന്‍, കെസ്സി, ലെവന്‍ഡോസ്‌കി, റഫീഞ്ഞ എന്നിവര്‍ നേരത്തെ ബാഴ്‌സയിലെത്തിയിരുന്നു. മാത്രമല്ല, ചല്‍സി നായകന്‍ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലോണ്‍സോ എന്നിവരെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബാഴ്‌സലോണയും ശ്രമം തുടങ്ങി.

ആന്റണി മാര്‍ഷ്യലിനെ മാഞ്ചസ്റ്റര്‍ നിലനിര്‍ത്തും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാഞ്ചസ്റ്റര്‍ വിടുമെന്ന അനിശ്ചിതത്വത്തിനിടെ ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താന്‍ ആലോചന. ബെഞ്ചമിന്‍ പവാദിനെ ടീമിലെത്തിക്കാനും യുണൈറ്റഡ് ചര്‍ച്ചകള്‍ തുടങ്ങി. ചാംപ്യന്‍സ് ലീഗ് ടീമിനായുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ  ശ്രമം തുടരുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയിലുള്ളത്.

റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയെങ്കിലും പ്രീ സീസണ്‍ മത്സരങ്ങള്‍ തുടരുമ്പോഴും
സൂപ്പര്‍താരം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അതിനാല്‍ ബാക്ക് അപ്പ് സ്‌ട്രൈക്കറായി ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താനാണ് ആലോചന. കഴിഞ്ഞ സീസണില്‍ സെവിയ്യയ്ക്കായി ലോണ്‍ അടിസ്ഥാനത്തിലാണ് മാര്‍ഷ്യല്‍ കളിച്ചത്.

ഹാരി മഗ്വെയറിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മറ്റൊരു ഡിഫന്‍ഡര്‍ക്കായുള്ള ശ്രമവും യുണൈറ്റഡ് തുടരുകയാണ്. ബയേണ്‍ മ്യൂണിക്കിന്റെ ബെഞ്ചമിന്‍ പവാദിനായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചെല്‍സിയും ഫ്രഞ്ച്താരത്തിന് പിന്നാലെയുണ്ട്. അയാക്‌സ് വിംഗര്‍ ആന്റണിക്കായുള്ള ശ്രമവും യുണൈറ്റഡ് തുടരുകയാണ്.

Follow Us:
Download App:
  • android
  • ios