സുവാരസും കവാനിയും അണിനിരന്ന ഉറുഗ്വേക്കെതിരെ തുടക്കത്തിലെ മേധാവിത്വം പുലര്‍ത്താന്‍ മെസിക്കും സംഘത്തിനുമായി. 

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ മെസി-സുവാരസ് പോരില്‍ ജയം അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തിനൊപ്പം. നിര്‍ണായക മത്സരത്തില്‍ ഉറുഗ്വേക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം അര്‍ജന്‍റീന സ്വന്തമാക്കി. മെസിയുടെ മാജിക്കല്‍ അസിസ്റ്റില്‍ റോഡ്രിഗസാണ് വിജയഗോള്‍ നേടിയത്. 

Add Asianetnews as a Preferred SourcegooglePreferred

കാണാം ഗോള്‍

Scroll to load tweet…

സുവാരസും കവാനിയും അണിനിരന്ന ഉറുഗ്വേക്കെതിരെ തുടക്കത്തിലെ മേധാവിത്വം പുലര്‍ത്താന്‍ മെസിക്കും സംഘത്തിനുമായി. 13-ാം മിനുറ്റില്‍ ഷോര്‍ട് കോര്‍ണറില്‍ നിന്ന് മെസിയൊരുക്കിയ അളന്നുമുറിച്ച ക്രോസില്‍ റോഡ്രിഗസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. റോഡ്രിഗസിന്‍റെ ആദ്യ രാജ്യാന്തര ഗോള്‍ കൂടിയായി ഇത്. 

Scroll to load tweet…

അതേസമയം ആക്രമണത്തില്‍ വീണ്ടും അവസരം ലഭിച്ച ലൗറ്ററോ മാര്‍ട്ടിനസിനും നിക്കോളാസ് ഗോണ്‍സാലസിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മറുവശത്ത് സുവരാസ്-കവാനി സഖ്യത്തിന്‍റെ ആക്രമണങ്ങളും ഗോള്‍ബാറിനെ ഭേദിക്കാന്‍ മടിച്ചുനിന്നു. എങ്കിലും ആദ്യ മത്സരത്തില്‍ ചിലെയോട് വഴങ്ങിയ സമനിലക്കുരുക്കഴിക്കാന്‍ മെസിപ്പടയ്‌ക്കായി. 

കൂടുതല്‍ ഫുട്ബോള്‍ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെ വിറപ്പിച്ചു; സ്‌കോട്‌ലന്‍ഡിന് വിജയതുല്യമായ സമനില

ചെക്ക് റിപ്പബ്ലിക്കിനെതിരെ സമനില; യൂറോയില്‍ മോഡ്രിച്ചും സംഘവും പരുങ്ങലില്‍

സ്ലോവാക്യയുടെ സമനില തെറ്റിച്ച് ഫോര്‍സ്ബര്‍ഗിന്റെ പെനാല്‍റ്റി ഗോള്‍; സ്വീഡന് ജയം, ഗ്രൂപ്പില്‍ ഒന്നാമത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona