മിലാന്‍: ഇറ്റാലിയൻ കപ്പ് ഫുട്ബോളിലെ ആദ്യപാദ സെമിഫൈനൽ ഇന്ന് നടക്കും. ഇന്റർ മിലാൻ രാത്രി ഒന്നേകാലിന് നാപ്പോളിയെ നേരിടും. ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇന്റർ ക്വാർട്ടർ ഫൈനലിൽ ഫിയറെന്റീനയെയും നാപ്പോളി ലാസിയോയെയുമാണ് തോൽപിച്ചത്.

Read more: 'ഉമ്മ പറഞ്ഞ് അടിക്കാൻ, ഗോളായാ ആയി ന്ന് ഞാനടിച്ച്', ആ കുഞ്ഞന്‍റെ വൈറൽ കിക്കിന് പിന്നിൽ..

മുപ്പത് കളിയിൽ 21 ഗോൾ നേടിയ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന് ഇന്റർ വിശ്രമം നൽകും. പകരം ലൗറ്ററോ മാർട്ടിനസാവും അലക്‌സി സാഞ്ചസിനൊപ്പം മുന്നേറ്റ നിരയിലെത്തുക. അവസാന പത്ത് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും നാല് വീതം ജയം നേടി. രണ്ട് കളി സമനിലയിൽ അവസാനിച്ചു. രണ്ടാം സെമിയിൽ യുവന്റസ് നാളെ എ സി മിലാനെ നേരിടും.

Read more: പരസഹായമില്ലാതെ നടക്കാന്‍പോലുമാവില്ല; പെലെ വിഷാദരോഗത്തിന് അടിമയെന്ന് മകന്‍