മാഡ്രിഡ്: സ്പെയിനില്‍ കൊവിഡ് 19 കേസുകള്‍ വർധിക്കുന്നതിനാല്‍ ലാ ലിഗ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി അറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സരങ്ങള്‍ പുനരാരംഭിക്കില്ലെന്ന് ലാ ലിഗയും സ്‍പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് മത്സരങ്ങള്‍ നിർത്തിവെക്കാനാണ് ആദ്യം തീരുമാനിച്ചത്. 

Read more: സാമ്പത്തിക പ്രതിസന്ധി: മെസി അടക്കമുള്ളവരുടെ പ്രതിഫലം വെട്ടിക്കുറയ്‍ക്കാന്‍ ബാഴ്‍സ

സ്‍പാനിഷ് ജനതക്കായി ആവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്ന എല്ലാവർക്കും സ്‍പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍റെയും ലാ ലിഗയുടെയും നന്ദി അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കും അനുശോചന അറിയിക്കുകയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു എന്നും കുറിപ്പിലൂടെ ഇരു അസോസിയേഷനുകളും അറിയിച്ചു. 

Read more: മത്സരങ്ങളില്ല, വരുമാനവുമില്ല; ലാ ലിഗ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ഇറ്റലിക്ക് പിന്നില്‍ യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് സ്പെയിന്‍. മഹാമാരിയില്‍ 33,000ത്തിലേറെ പേർക്കാണ് സ്‍പെയിനില്‍ രോഗം ബാധിച്ചത്. ഇതുവരെ 2,180 പേർ മരണപ്പെട്ടതായാണ് സ്‍പാനിഷ് ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക