2021ൽ നിരവധി റെക്കോർഡുകൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ
മാഞ്ചസ്റ്റര്‍: ഈ വർഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലൻ ഡി ഓർ(Ballon d'Or 2021) ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്(Cristiano Ronaldo) കിട്ടുമെന്ന് ഇതിഹാസ പരിശീലകന്‍ സർ അലക്‌സ് ഫെർഗ്യൂസൺ(Sir Alex Ferguson). 2021ൽ നിരവധി റെക്കോർഡുകൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ പറഞ്ഞു.
ഇറ്റാലിയൻ സെരി എയിൽ യുവന്റസിനൊപ്പവും യൂറോ കപ്പിൽ പോർച്ചുഗലിനൊപ്പവും ടോപ് സ്‌കോററായ ക്രിസ്റ്റ്യനോ റൊണാൾഡോ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം, ഹാട്രിക് നേടുന്ന താരം എന്നീ റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. നവംബർ 29നാണ് ബാലൻ ഡി ഓർ പ്രഖ്യാപിക്കുക.
കപ്പടിക്കാന്‍ കച്ചമുറുക്കാന്‍ കോലിപ്പട; ഇന്ന് ആദ്യ സന്നാഹ മത്സരം, എതിരാളികള്‍ ഇംഗ്ലണ്ട്
മികച്ച താരം സല എന്ന് ക്ലോപ്പ്
അതേസമയം നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം മുഹമ്മദ് സലാ ആണെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ് അഭിപ്രായപ്പെട്ടു. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയമാണെന്ന് പ്രധാനമെന്ന് സലാ പറയുന്നു.
ഇംഗ്ലീഷ് പ്രീമിയർ അപരാജിതരായി കുതിക്കുകയാണ് ലിവർപൂൾ. സീസണിൽ തോൽവി നേരിടാത്ത ഒരേയൊരു ടീം. ഈ വിജയക്കുതിപ്പിൽ ലിവർപൂൾ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മുഹമ്മദ് സലായോടാണ്. എട്ട് കളിയിൽ ഏഴ് ഗോളും നാല് അസിസ്റ്റുമാണ് സലായുടെ പേരിനൊപ്പമുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സൂപ്പർ ഗോൾ നേടിയ സലാ ഏറ്റവും ഒടുവിൽ വാറ്റ്ഫോർഡിനെതിരെയും മാജിക്ക് ആവർത്തിച്ചു.
ലാ ലിഗയില്‍ മൂന്നടിച്ച് ബാഴ്‌സയുടെ തിരിച്ചുവരവാഘോഷം; ജർമനിയില്‍ മ്യൂണിക്കിന്‍റെ ഗോൾവർഷം
സമകാലിക ഫുട്ബോൾ സലായെക്കാൾ മികച്ചൊരു താരമില്ലെന്ന് ക്ലോപ്പ് പറയുന്നു. ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരേക്കാൾ ഫോമിലാണ് സലാ കളിക്കുന്നതെന്നും ഈ മികവ് ചെമ്പടയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്തിക്കുമെന്നും ലിവർപൂളിന്റെ ഇതിഹാസതാരം ഇയാൻ റഷും പറഞ്ഞു. എന്നാല്‍ താൻ നേടുന്ന ഗോളുകളെക്കാൾ പ്രധാനം ടീമിന്റെ വിജയമാണെന്ന് സലാ വ്യക്തമാക്കി.
ലിവർപൂളിന് വേണ്ടി ഏറ്റവും വേഗത്തിൽ 100 ഗോൾ നേടിയ താരമാണ് മുഹമ്മദ് സലാ. വമ്പൻ ക്ലബുകൾ സലായെ നോട്ടമിട്ടതിനാൽ ഈജിപ്ഷ്യൻ താരവുമായി കരാർ പുതുക്കാനുളള ശ്രമത്തിലാണ് ലിവർപൂൾ മാനേജ്‌മെന്റ്.
മലിംഗയെ മറികടന്ന് ഷാക്കിബ്; അന്താരാഷ്‌ട്ര ടി20യില്‍ റെക്കോര്‍ഡ്
