പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാംപ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല.

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(Cristiano Ronaldo) മാഞ്ചസ്റ്റർ യുണൈറ്റഡ്(Manchester United) വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജോസ് മൗറീഞ്ഞോ(Jose Mourinho) പരിശീലിപ്പിക്കുന്ന എ.എസ്. റോമയിലേക്കോ സ്പോർട്ടിംഗ് ലിസ്ബണിലേക്കോ പോകാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല. ചാംപ്യൻസ് ലീഗിന് നേരിട്ട് യോഗ്യത പോലും ഉറപ്പാക്കാനും ടീമിനായില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാമതായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെക്കുറിച്ച് റോണോ ആലോചിക്കുന്നത്.

Scroll to load tweet…

ലിയോണല്‍ മെസിക്കൊപ്പമെത്താന്‍ സുനില്‍ ഛേത്രിക്ക് വേണ്ടത് രണ്ട് ഗോള്‍ മാത്രം; നിലവില്‍ പുഷ്‌കാസിനൊപ്പം

37കാരനായ റൊണാൾഡോയ്ക്ക് അടുത്ത വർഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുണ്ട്. കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്എത്തിയത്. വലിയ പ്രതീക്ഷ നല്‍കിയ റൊണാൾഡോ പക്ഷേ നിരാശപ്പെടുത്തിയില്ല.38 കളികളിൽനിന്ന് 24 ഗോൾ നേടി.

വമ്പന്‍താരങ്ങള്‍ ബാഴ്സയിലെത്താന്‍ വഴിയൊരുങ്ങുന്നു; നിർണായക നീക്കത്തിന് അംഗീകാരം

പോര്‍ച്ചുഗീസുകാരനായ സൂപ്പര്‍ പരിശീലകന്‍ ജോസ് മൗറീഞ്ഞോയാണ് റൊണാള്‍ഡോയെ റോമയിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നത്. കരിയര്‍ തുടങ്ങിയ സ്പോര്‍ട്ടിംഗ് ലിസ്ബണിലേക്കോ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്കോ റൊണാള്‍ഡോ മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സീസണില്‍ പുതുതായി ഒരു കളിക്കാരനെയും മാഞ്ചസ്റ്റര്‍ ടീമിലടുത്തിട്ടില്ല. എന്നാല്‍ ഫ്രാങ്കി ഡി ജോങ്, വിന്‍റീന, മാല്‍ക്കോം എബോവി എന്നിവരെ സീസണില്‍ യുണൈറ്റഡ് ടീമിലെത്തിക്കുമെന്നാണ് കരുതുന്നത്.