Asianet News MalayalamAsianet News Malayalam

പുത്തന്‍ താരങ്ങളുമായി കളിക്കാന്‍ വരട്ടെ! എഫ്‌സി ബാഴ്‌സലോണയുടെ കഴുത്തിന് പിടിച്ച് ലാ ലിഗ, ദുരിതം തുടരുന്നു

ഓരോ ക്ലബുകള്‍ക്കും വരുമാനം അനുസരിച്ചാണ് ലാ ലീഗയില്‍ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് ബാഴ്‌സയുടെ പരിധിയേക്കാള്‍ വളരെ ഉയരെയാണ് പുതിയ സൈനിംഗുകള്‍.

Despite the arrival of new players Barca misery does not end
Author
Barcelona, First Published Aug 11, 2022, 11:58 PM IST

ബാഴ്‌സലോണ: വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയിട്ടും എഫ് സി ബാഴ്‌സലോണയുടെ പ്രതിസന്ധി തുടരുന്നു. താരങ്ങളെ ലാ ലിഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധി. ലാ ലിഗ സീസണ് തുടക്കമാവാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നിട്ടും സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സ്വന്തമാക്കിയ വമ്പന്‍ താരങ്ങളെ ലാ ലിഗയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സലോണയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഓരോ ക്ലബുകള്‍ക്കും വരുമാനം അനുസരിച്ചാണ് ലാ ലീഗയില്‍ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. ഇതനുസരിച്ച് ബാഴ്‌സയുടെ പരിധിയേക്കാള്‍ വളരെ ഉയരെയാണ് പുതിയ സൈനിംഗുകള്‍. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ, യൂള്‍സ് കൂണ്ടെ, ഫ്രാങ്ക് കെസ്സി, ആന്ദ്രേസ് ക്രിസ്റ്റ്യന്‍സന്‍ എന്നിവരെ പുതിയതായി സ്വന്തമാക്കിയ ബാഴ്‌സലോണ സെര്‍ജി റോബര്‍ട്ടോ, ഒസ്മാന്‍ ഡെംബലേ എന്നിവരുടെ കരാര്‍ പുതുക്കിയിട്ടുമുണ്ട്. 

'അവര്‍ ഒരുപാട് മാറി! മെസിയും സംഘവും ലോകകപ്പ് നേടാന്‍ സാധ്യതയേറെ'; ബെന്‍സേമയും ഇക്കാര്യം സമ്മതിക്കുന്നു

ഇവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നിലവിലെ താരങ്ങളില്‍ കുറേയധികംപേരെങ്കിലും ശന്പളം കുറയ്ക്കുകയോ, ഉയര്‍ന്ന വേതനം പറ്റുന്ന ചില താരങ്ങളെ വിറ്റ് ഒഴിവാക്കുകയോ ചെയ്യണം. കഴിഞ്ഞയാഴ്ച പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും ലാ ലീഗ അധികൃതര്‍ അനുവദിച്ചിരുന്നില്ല. 

ഇതിനിടെ സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പിക്വേയും ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സും ശന്പളം കുറയ്ക്കാന്‍ സമ്മതിച്ചത് ബാഴ്‌സലോണയ്ക്ക് ആശ്വാസമാണ്. ഫ്രങ്കി ഡിയോംഗ് ശന്പളം കുറയ്ക്കാന്‍ തയ്യാറാവാത്തത് പ്രതിസന്ധിയായി തുടരുകയും ചെയ്യുന്നു.

ഡിയോംഗ് ബാഴ്‌സയില്‍ തുടരും

ഡച്ച് താരം ഫ്രെങ്കി ഡിയോംഗ് ബാഴ്‌സയില്‍ തുടരും. ക്ലബ് മാറാന്‍ താല്‍പര്യമില്ലെന്ന് ഡിയോംഗ് ആവര്‍ത്തിക്കുകയായിരുന്നു. നേരത്തെ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗാണ് ബാഴ്സലോണയുടെ ഡച്ച് താരം ഫ്രങ്കി ഡിയോംഗിനെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. അയാക്സില്‍ എറിക്കിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഡിയോംഗ്.

'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം

Follow Us:
Download App:
  • android
  • ios