Asianet News MalayalamAsianet News Malayalam

യൂറോ ഫൈനലിലെ തോൽവി; ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് ഹാരി കെയ്ൻ

ഇറ്റലിക്കെതിരായ ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷായിലൂടെ ഇം​ഗ്ലണ്ട് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ​ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഇം​ഗ്ലീഷ് പ്രതിരോധത്തിനായി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറ്റലി ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മാത്രമായി ഇം​ഗ്ലണ്ടിന്റെ ശ്രദ്ധ.

 

Euro 2020: Harry Kane says defeat in final will hurt for a long time
Author
London, First Published Jul 12, 2021, 10:18 PM IST

ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ തോൽവിയുടെ വേദന ഇം​ഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്ന് ഇം​ഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ ദിവസം രാത്രി ശരിക്കും വേദനിപ്പിച്ചു. ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല. പക്ഷെ ഒട്ടേറെ കടമ്പകൾ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്. അതുകൊണ്ടുതന്നെ ഈ തോൽവി എല്ലാറ്റിന്റെയും അവസാനമല്ല. ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ ലോകകപ്പിനായി ഞങ്ങൾ വീണ്ടും ഒത്തുചേരും. ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി-ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു.

ഇറ്റലിക്കെതിരായ ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷായിലൂടെ ഇം​ഗ്ലണ്ട് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ​ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഇം​ഗ്ലീഷ് പ്രതിരോധത്തിനായി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറ്റലി ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മാത്രമായി ഇം​ഗ്ലണ്ടിന്റെ ശ്രദ്ധ.

ഒടുവിൽ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ബൊനൂച്ചി ഇറ്റലിയുടെ സമനില ​ഗോൾ കണ്ടെത്തിയതോടെ ഉണർന്നു കളിച്ചെങ്കിലും വീണ്ടുമൊരു ​ഗോൾ നേടാൻ ഇം​ഗ്ലണ്ടിനായില്ല. നിശ്ചിത സമയത്തും അധികസമയത്തും സമനലിയായതിനെത്തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ​ഗ്രൂപ്പ് ഘട്ടത്തിൽ ഫോമിലേക്ക് ഉയരാനാവാതിരുന്ന ഹാരി കെയ്ൻ നോട്ടൗട്ട് ഘട്ടത്തിൽ ടീമിനായി നാലു ​ഗോളടിച്ച് മികവ് കാട്ടിയിരുന്നു.

ഫൈനലിലും മികച്ച പാസുകളുമായി കെയ്ൻ കളം നിറഞ്ഞു കളിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധം വഴങ്ങിയില്ല.പെനൽറ്റി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനായി ആദ്യ കിക്കെടുത്ത കെയ്ൻ ​ഗോൾ നേടുകയും ചെയ്തു. എന്നാൽ
ഇം​ഗ്ലണ്ടിനായി കിക്കെടുത്ത മാർക്കസ് റാഷ്ഫോർ‍ഡിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തുപോയപ്പോൾ ജേഡൺ സാഞ്ചോസിന്റെയും അവസാന കിക്കെടുത്ത സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ​ഗോൾ കീപ്പർ ജിയാൻലൂജി ഡൊണരുമ തട്ടിയകറ്റി.

ഇറ്റിലയുടെ ബലോട്ടിയും ജോർജ്ജീഞ്ഞോയും പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും  അവസാന  കിക്കെടുത്ത സാക്കക്ക് പിഴച്ചതോടെ ഇം​ഗ്ലണ്ട് കിരീടം കൈവിടുകയായിരുന്നു.

യൂറോ കപ്പിലെ കൂടുതൽ വിശേഷങ്ങൾ അറിയാം

പെനൽറ്റി എടുക്കാതെ ഒഴിഞ്ഞുമാറിയിട്ടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ജാക്ക് ​ഗ്രീലിഷ്

 ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

Euro 2020: Harry Kane says defeat in final will hurt for a long time

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios