Asianet News Malayalam

വരുന്നത് യൂറോ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍: മാ‍‍ർക്കോ വെറാറ്റി

യൂറോയില്‍ ഇംഗ്ലണ്ട് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇറ്റലി 1968ന് ശേഷം ആദ്യ കിരീടമാണ് സ്വപ്‌നം കാണുന്നത്

Euro 2020 Italy midfielder Marco Verratti expects epic final at Wembley
Author
Wembley Stadium, First Published Jul 9, 2021, 11:53 AM IST
  • Facebook
  • Twitter
  • Whatsapp

വെംബ്ലി: യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലായിരിക്കും ഇത്തവണത്തെ കിരീടപ്പോരാട്ടമെന്ന് ഇറ്റാലിയൻ താരം മാ‍‍ർക്കോ വെറാറ്റി. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്‌ക്കാണ് ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇംഗ്ലണ്ട് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇറ്റലി 1968ന് ശേഷം ആദ്യ കിരീടമാണ് സ്വപ്‌നം കാണുന്നത്.

സെമിയിൽ ഇറ്റലി, സ്‌പെയ്‌നെയും ഇംഗ്ലണ്ട്, ഡെൻമാർക്കിനെയുമാണ് തോൽപിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മിന്നും ജയം. നിശ്ചിതസമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ എക്‌സ്‌ട്രാ ടൈമിലെ 104-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നു.

അതേസമയം സ്‌പെയ്‌നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിലെത്തിയത്. നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഫെഡറിക്കോ കിയേസയുടെ ഗോളിലൂടെ ഇറ്റലി ആദ്യം മുന്നിലെത്തി. അല്‍വാരോ മൊറാട്ടയിലൂടെ സ്‌പെയ്ന്‍ മറുപടി നല്‍കി. എന്നാല്‍ പെനാല്‍റ്റി നഷ്‌ടമാക്കിയ മൊറാട്ട തന്നെ സ്‌പെയ്‌നിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഷൂട്ടൗട്ടില്‍ 4-2ന്‍റെ ജയമാണ് ഇറ്റലി സ്വന്തമാക്കിയത്. 

ഫൈനല്‍ നിയന്ത്രിക്കാന്‍ ബ്യോൺ 

യൂറോ കപ്പ് ഫൈനലിനുള്ള റഫറിയായി ബ്യോൺ ക്വിപേഴ്‌സിനെ നിയമിച്ചു. യൂറോകപ്പ് ഫൈനൽ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നെതർലൻഡ്സ് റഫറിയാണ് ബ്യോൺ. 2006 മുതൽ അന്താരാഷ്‌ട്ര റഫറിയായ ബ്യോൺ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ, യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ സൂപ്പർ കപ്പ്, യുവേഫ അണ്ടർ 17, അണ്ടർ 21 ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്. 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

മുന്നില്‍ മെസി; കോപ്പയില്‍ ഗോൾഡൻ ബൂട്ടിനായി അർജന്‍റീനിയൻ പോരാട്ടം

വരവ് വലിയ പ്രതീക്ഷയോടെ, ആരാധകരുടെ സ്‌നേഹവും പ്രൊഫഷണലിസവും ആകര്‍ഷിച്ചു; ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

യൂറോ: ചരിത്ര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യുവേഫ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios