അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്.

സൂറിച്ച്: ഇന്ത്യ വേദിയാവുന്ന അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പിന്‍റെ സമയക്രമം ഫിഫ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം(2022) ഒക്‌ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ് രാജ്യത്ത് നടക്കുക. 

അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ ആദ്യം ടൂര്‍ണമെന്‍റ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കുകയും പിന്നീട് ഫിഫ റദ്ദാക്കുകയുമായിരുന്നു. ഇതോടെ 2022 എഡിഷന്‍ ഇന്ത്യക്ക് കഴിഞ്ഞ നവംബറില്‍ അനുവദിക്കുകയായിരുന്നു ഫിഫ. 

വനിത ഫുട്ബോള്‍ ലോകകപ്പ് 2023ന്‍റെ വേദിയും അണ്ടര്‍ 20 വനിത ലോകകപ്പ് 2022ന്‍റെ സമയക്രമവും ഇതിനൊപ്പം ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും വേദിയാവുന്ന വനിത ലോകകപ്പ് 2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് അരങ്ങേറുക. കോസ്റ്റാറിക്കയില്‍ 2022 ഓഗസ്റ്റ് 10-28 തിയതികളിലാണ് അണ്ടര്‍ 20 വനിത ലോകകപ്പ് നടക്കുക. 

മറഡോണയുടെ മരണം ഡോക്‌ടര്‍മാരുടെ അനാസ്ഥ? ഏഴ് പേര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

11 പേരെ തികക്കാന്‍ മിഡ്ഫീല്‍ഡര്‍ ഗോള്‍ കീപ്പറായി; ഒടുവില്‍ പകരംവെക്കാനില്ലാത്ത ജയവുമായി റിവര്‍പ്ലേറ്റ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona