2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം പുറത്തിറക്കി. നറുക്കെടുപ്പ് പ്രകാരം അർജൻ്റീന ഗ്രൂപ്പ് ജെ യിലും ബ്രസീൽ ഗ്രൂപ്പ് സിയിലുമാണ്. ഫ്രാൻസ് ഗ്രൂപ്പ് ഐയിലും, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എയിലും ഇടം നേടി.
ന്യൂയോര്‍ക്ക്: 2026 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം പുറത്ത്. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്സ് ഗ്രൂപ്പ് എഫ്, ജർമ്മിനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ മത്സരിക്കും.
ഗ്രൂപ്പ് എ ഫൈനൽ ലൈൻ അപ്പ്
- മെക്സിക്കോ
- സൗത്ത് കൊറിയ
- സൗത്ത് ആഫ്രിക്ക
- പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ
ഗ്രൂപ്പ് ബി ഫൈനൽ ലൈൻ അപ്പ്
- കാനഡ
- ഖത്തർ
- സ്വിറ്റ്സർലാൻഡ്
- പ്ലേ ഓഫ് എയിലെ ജേതാക്കൾ
ഗ്രൂപ്പ് സി ഫൈനൽ ലൈൻ അപ്പ്
- ബ്രസീൽ
- മൊറോക്കോ
- സ്കോട്ട്ലാൻഡ്
- ഹെയ്തി
ഗ്രൂപ്പ് ഡി ഫൈനൽ ലൈൻ അപ്പ്
- അമേരിക്ക
- ആസ്ട്രേലിയ
- പരാഗ്വെ
- പ്ലേ ഓഫ് സിയിലെ ജേതാക്കൾ
ഗ്രൂപ്പ് ഇ ഫൈനൽ ലൈൻ അപ്പ്
- ജർമ്മനി
- ഇക്വഡോർ
- ഐവറി കോസ്റ്റ്
- കുറസാവോ
ഗ്രൂപ്പ് എഫ് ഫൈനൽ ലൈൻ അപ്പ്
- നെതർലാൻഡ്സ്
- ജപ്പാൻ
- ടുണീഷ്യ
- പ്ലേ ഓഫ് ബിയിലെ ജേതാക്കൾ
ഗ്രൂപ്പ് ജി ഫൈനൽ ലൈൻ അപ്പ്
- ബെൽജിയം
- ഈജിപ്ത്
- ഇറാൻ
- ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച് ഫൈനൽ ലൈൻ അപ്പ്
- സ്പെയിൻ
- ഉറുഗ്വെ
- സൗദി അറേബ്യ
- കാബോവർദെ
ഗ്രൂപ്പ് ഐ ഫൈനൽ ലൈൻ അപ്പ്
- ഫ്രാൻസ്
- സെനഗൽ
- നോർവെ
- പ്ലേ ഓഫ് 2ലെ ജേതാക്കൾ
ഗ്രൂപ്പ് ജെ ഫൈനൽ ലൈൻ അപ്പ്
- അർജന്റീന
- അൾജീരിയ
- ഓസ്ട്രിയ
- ജോർദ്ദാൻ
ഗ്രൂപ്പ് കെ ഫൈനൽ ലൈൻ അപ്പ്
- പോർച്ചുഗൽ
- ഉസ്ബെക്കിസ്ഥാൻ
- കൊളംബിയ
- പ്ലേഓഫ് വിജയി
ഗ്രൂപ്പ് എൽ ഫൈനൽ ലൈൻ അപ്പ്
- ഇംഗ്ലണ്ട്
- ക്രൊയേഷ്യ
- ഘാന
- പനാമ
ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ ഇന്ന് നടന്നത്. അമേരിക്കൻ പ്രസിഡന്റും ഫിഫ സമാധാന പുരസ്കാര ജേതാവുമായ ഡോണൾഡ് ട്രംപ് നറുക്കെടുപ്പിന് നേരിട്ടെത്തിയിരുന്നു. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടന്നത്.


