ഐ ലീഗ് കിരീടം നേടിയപ്പോൾ ധരിച്ച ജേഴ്‌സി ലേലത്തിൽ വച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി.

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് പിന്തുണയുമായി ഗോകുലം എഫ്‌സി ഗോൾ കീപ്പർ സി.കെ ഉബൈദ്. ഐ ലീഗ് കിരീടം നേടിയപ്പോൾ ധരിച്ച ജേഴ്‌സി ലേലത്തിൽ വച്ച് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകി. 33,000 രൂപയ്‌ക്കാണ് ഉബൈദ് ഫൈനലിൽ ധരിച്ച ജേഴ്‌സി ലേലത്തിൽ വിറ്റുപോയത്. 

ഐ ലീഗ് കിരീടം നേടിയ ആദ്യ കേരള ടീം ആണ് ഗോകുലം എഫ്സി. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പുർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കപ്പുയര്‍ത്തിയത്. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകൾ തിരിച്ചടിച്ചായിരുന്നു ആവേശ ജയം.

ബുണ്ടസ് ലീഗ: ഗോളടിവീരനായി ലെവൻഡോവ്സ്‌കി; 49 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

സുവാരസ് രക്ഷകനായി, ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona