ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്ബോളര്‍ എന്ന നേട്ടത്തിനാണ് ജിങ്കന്‍ ഒരുങ്ങുന്നത്

ദില്ലി: ഇന്ത്യന്‍ ഫുട്ബോളര്‍ സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ക്ലബായ HNK സിബെനികിൽ കരാർ ഒപ്പുവെച്ചു. ജിങ്കൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഈ ആഴ്‌ച തന്നെ ജിങ്കൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച്‌എൻ‌കെ സിബെനിക് കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

യൂറോപ്യൻ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ എന്ന് ജിങ്കൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ജിങ്കന് എല്ലാവിധ ആശംസകളും നേരുന്നതായി അദേഹത്തിന്‍റെ മുന്‍ക്ലബ് എടികെ മോഹൻ ബഗാൻ പ്രതികരിച്ചു. 

ജിങ്കാന്‍റെ കഴിവും നേതൃപാടവവും ടീമിലെ പ്രധാന താരങ്ങളിലൊരാളാക്കി അദേഹത്തെ മാറ്റും എന്നാണ് പ്രതീക്ഷയെന്ന് എച്‌എൻ‌കെ സിബെനിക് സിഇഒ ഫ്രാന്‍സിസ്‌കോ കാര്‍ഡോനയുടെ വാക്കുകള്‍. ക്രൊയേഷ്യയിലുള്ള താരം ക്ലബിന്‍റെ കഴിഞ്ഞ മത്സരം നേരില്‍ വീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം കഴിഞ്ഞ മാസം നേടിയിരുന്നു സന്ദേശ് ജിങ്കന്‍. 

ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫുട്ബോളര്‍ എന്ന നേട്ടത്തിനാണ് ജിങ്കന്‍ ഒരുങ്ങുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ടീമുകളുടെ പ്രതിരോധ കുന്തമുനായായിരുന്നു താരം. ബ്ലാസ്റ്റേഴ്‌സിനൊപ്പം രണ്ട് തവണ റണ്ണേഴ്‌സപ്പായിരുന്നു. ആറ് വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സ് കരിയറിന് ശേഷം 2020ലാണ് താരം എടികെ മോഹന്‍ ബഗാനിലെത്തിയത്. 

Scroll to load tweet…

റയലിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് റൊണാള്‍ഡോ

എംബാപ്പെയുടെ അസിസ്റ്റില്‍ മെസിയുടെ ഗോള്‍, വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാംപിളെന്ന് ആരാധകര്‍

ടര്‍ക്കിഷ് ലീഗില്‍ മത്സരത്തിനിടെ സഹതാരങ്ങള്‍ തമ്മില്‍ കയ്യാങ്കളി; ബ്രസീലിയന്‍ താരം വിവാദത്തില്‍- വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona