ലോകകപ്പിലെ തിരിച്ചടിയെ തുടര്‍ന്ന്‌ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ മാര്‍സലോ ബിയല്‍സ പുറത്താക്കപ്പെട്ടതിന്‌ ശേഷം ഉറുഗ്വെ അന്താരാഷ്ട്ര മത്സരത്തിന്‌ തയ്യാറെടുക്കുകയാണ്‌. മുന്‍ താരം ഡിയഗോ ഫോര്‍ലാനാണ്‌ ടീമിന്റെ പരിശീലകന്‍.

ന്യൂഡല്‍ഹി: ഒക്ടോബര്‍ ആറിന്‌ കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യയെ നേരിടുന്ന ഉറുഗ്വെന്‍ ടീമില്‍ ഒരു ഇന്ത്യന്‍ വംശജനുണ്ടായിരിക്കും. വിംഗര്‍ മാക്‌സിമിലിയാനോ അരൗഹോ ആണ്‌ ആ താരം. മാക്‌സിമിലിയാനോ അരൗഹോയുടെ മുത്തച്ഛന്‍ ഗോവയിലെ ലൗട്ടോലിം സ്വദേശിയാണ്‌. ഈ ബന്ധമാണ്‌ ഉറുഗ്വെന്‍ താരത്തിന്റെ ഇന്ത്യന്‍ വംശവേര്‌. പോര്‍ച്ചുഗല്‍ ക്ലബ്ബ്‌ സ്‌പോര്‍ട്ടിംഗ്‌ സി പിയുടെ താരമാണ്‌ അരൗഹോ. 2026 ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ ഗോള്‍ നേടിയ അരൗഹോ ലോകകപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനായ താരം എന്ന റെക്കോര്‍ഡും പേരില്‍ കുറിച്ചിരുന്നു.

ലോകകപ്പിലെ തിരിച്ചടിയെ തുടര്‍ന്ന്‌ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ മാര്‍സലോ ബിയല്‍സ പുറത്താക്കപ്പെട്ടതിന്‌ ശേഷം ഉറുഗ്വെ അന്താരാഷ്ട്ര മത്സരത്തിന്‌ തയ്യാറെടുക്കുകയാണ്‌. മുന്‍ താരം ഡിയഗോ ഫോര്‍ലാനാണ്‌ ടീമിന്റെ പരിശീലകന്‍. സെപ്‌തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക്‌ ഡിയഗോഫോര്‍ലാന്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെയാണ്‌ പ്രഖ്യാപിച്ചത്‌.

റയല്‍മാഡ്രിഡ്‌ താരം ഫെഡറികോ വല്‍വെര്‍ഡെ നേതൃത്വം നല്‍കുന്ന മധ്യനിരയില്‍ റോഡ്രിഗോ ബെന്റാന്‍കര്‍, ലുകാസ്‌ ടൊറെയ്‌റ, ജിയോര്‍ജിയന്‍ ഡി അരാസെറ്റ, ഫാകുന്‍ഡോ പെലിസ്‌ട്രി, മാക്‌സിമിലിയാനോ അരൗഹോ, ബ്രയാന്‍ റോഡിഗസ്‌ എന്നിവരുണ്ട്‌. പ്രതിരോധ നിരയില്‍ പരിചയസമ്പന്നരായ റൊനാള്‍ഡ്‌ അരൗഹോ, ജോസ്‌ മരിയ ജിമിനെസ്‌, നഹിതാന്‍ നാന്‍ഡെസ്‌, ഗ്യുല്ലെര്‍മോ വരേല, മതിയാസ്‌ ഒലിവേര, സെബാസ്‌റ്റിയന്‍ കാസിറെസ്‌ എന്നിവര്‍. ഗോള്‍കീപ്പര്‍മാരായി സാന്റിയാഗോ മെലെ, ക്രിസ്‌റ്റഫര്‍ ഫിയര്‍മാരിന്‍, ഇഗ്നാസിയോ ഡി അറൗബറേന എന്നിവര്‍.മുന്നേറ്റനിരയില്‍ ഡാര്‍വിന്‍ നുനെസ്‌, മിഗ്വേല്‍ മെറെന്റിയല്‍, റോഡ്രിഗോ അഗ്യുറേ, ഫെഡറികോ വിനാസ്‌, മാര്‍ട്ടിന്‍ സാട്രിയാനോ, അല്‍വാരോ റോഡ്രിഗസ്‌ എന്നിവര്‍.

ഉറുഗ്വെ പരിശീലകന്‍ ഡിയഗോ ഫോര്‍ലാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ താരമായിരുന്നു. മുംബൈ സിറ്റി എഫ്‌ സിക്ക്‌ വേണ്ടിയായിരുന്നു കളിച്ചത്‌. 2010 ഫിഫ ലോകകപ്പ്‌ ഗോള്‍ഡന്‍ ബോള്‍ ജേതാവായ ഫോര്‍ലാന്‍, 2011 കോപ അമേരിക്ക ചാമ്പ്യനാണ്‌. ഉറുഗ്വെക്കായി 112 മത്സരങ്ങള്‍ കളിച്ച താരം 36 ഗോളുകളും നേടി. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, വിയ്യാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ്‌, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകളിലും ഫോര്‍ലാന്‍ കളിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK