ചെന്നൈ: ഐഎസ്എല്ലില്‍ ഇനി പ്ലേ ഓഫ് പോരാട്ടങ്ങള്‍. സെമിഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ നാളെ തുടങ്ങും. 

Read more: ഐഎസ്എല്‍: പ്ലേ ഓഫില്‍ ചെന്നൈയിന് എതിരാളികളായി ഗോവ

ഐഎസ്എല്‍ പ്ലേ ഓഫില്‍ ടീമുകള്‍ക്ക് രണ്ട് കളി വീതം. സ്വന്തം തട്ടകത്തും എതിരാളിയുടെ മൈതാനത്തും. പോയിന്‍റിലും ഗോള്‍ശരാശരിയിലും എല്ലാം ഒപ്പത്തിനൊപ്പമെങ്കിൽ എവേ ഗോളുകള്‍ വിധിനിര്‍ണയിക്കും. അവിടെയും തുല്യതയെങ്കില്‍ എക്‌സ്‌ട്രാ ടൈമും പിന്നീട് ഷൂട്ടൗട്ടും. പ്ലേ ഓഫിലെ ആദ്യദിനം നേര്‍ക്കുനേര്‍ വരുന്നത് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനും ഇതുവരെ കിരീടമുയര്‍ത്തിയിട്ടില്ലാത്ത ഗോവയും. ആദ്യപാദം ചെന്നൈയിലാണ് നടക്കുന്നത്. 

Read more: ഐഎസ്എല്‍ കലാശപ്പോര്; വേദി തീരുമാനമായി

ഫൈനലും ഗോവയില്‍ എന്നിരിക്കെ സീസണിന് അവസാനം സ്വന്തം തട്ടകത്ത് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള കാത്തിരിപ്പിലാകും ഗോവ എഫ്‌സി. കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരു എഫ്‌സിയും മുന്‍ ചാമ്പ്യന്മാരായ എടികെയും തമ്മിലാണ് ഞായറാഴ്‌ചത്തെ രണ്ടാം സെമി. അതിന് ശേഷമുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടാംപാദം നടക്കും. മാര്‍ച്ച് 14ന് ഗോവയിൽ ആണ് ഫൈനല്‍. 

Read more: കോട്ട കാക്കാന്‍ ജിംഗാന്‍ തിരിച്ചെത്തുന്നു; ഖത്തറിനെതിരായ സാധ്യതാ ടീമില്‍