കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ടീമിന്റെ മത്സരങ്ങൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. ടീം മാനേജ്‌മെന്റിന്റെ നയങ്ങളോടുള്ള പ്രതിഷേധം, മോശം പ്രകടനം, മികച്ച കളിക്കാരെ കൊണ്ടുവരാത്തത് എന്നിവയാണ് ബഹിഷ്‌കരണത്തിന് കാരണം.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ ബഹിഷ്‌കരിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ ഇനി പിന്തുണയുമായി സ്റ്റേഡിയങ്ങളില്‍ ഉണ്ടാകില്ലെന്ന് മഞ്ഞപ്പട അറിയിച്ചു. ടീം മാനേജ്‌മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ചും ടീമിന്റെ മോശം പ്രകടനവുമാണ് ബഹിഷ്‌കരണത്തിന് കാരണം. അടിക്കടി പരിശീലകരെ മാറ്റുന്നതും മികച്ച കളിക്കാരെ കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താതും ഉള്‍പ്പെടെ കാരണങ്ങള്‍ നിരത്തിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വിലയ ഫാന്‍സ്‌കൂട്ടായ്മയാണ് സ്വന്തം ടീമിനെ ബഹഷ്‌കരിക്കുന്നത്.
ആരാധകരെ ടീമില്‍ നിന്ന് അകറ്റുന്ന നടപടികള്‍ ക്ലബിന്റെ ഭാഗത്ത് നിന്ന് പതിവായിരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളും ബഹിഷ്‌കരിക്കാനാണ് പദ്ധതി. ആരാധകരുടെ ആശങ്ക പരിഹരിച്ചാല്‍ മാത്രം പിന്തുണ നല്‍കൂ.
ദീര്‍ഘ വിക്ഷണത്തോടെയുള്ള തീരുമാനങ്ങളോ ഇടപെടലുകളോ ക്ലബ് നടത്തുന്നില്ലെന്നാണ് മഞ്ഞപ്പടയുടെ ആരോപണം. ഉടമസ്ഥര്‍ ക്ലബ് നടത്തിപ്പില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും ഉടമകള്‍ക്ക് കാഴ്ചപ്പാടില്ലെന്നും കൂട്ടായ്മ പറയുന്നു. സ്‌പോട്ടിങ് ഡയറക്ടറും പരാജയമെന്നാണ് വാദം.

