ഗോൾവല കാക്കാൻ കെ ടി ചാക്കോ, ഗോളടിക്കാൻ ഐ എം വിജയൻ; വർഷങ്ങൾക്കുശേഷം ഗ്രൗണ്ടിലിറങ്ങി കേരളത്തിന്‍റെ കാക്കിപ്പട
1984ലാണ് പോലീസിൽ ഫുട്ബോൾ ടീം രൂപീകരിച്ചത്. 90 കളിൽ ഫെഡറേഷൻ കപ്പ് ഉയർത്തിയതോടെ രാജ്യത്തെ പ്രമുഖ ടീമെന്ന ഖാതി നേടി പോലീസ് ടീം

തിരുവനന്തപുരം: ഫുട്ബോളിലെ സുവർണ കാലത്തെ ഓർമ്മപ്പെടുത്തി പോലീസ് കുപ്പായത്തിലെ കളിക്കാർ വീണ്ടും ബൂട്ടണിഞ്ഞു. കേരള പോലീസ് ഫുട്ബോൾ ടീം രൂപീകരണത്തിന്‍റെ നാൽപ്പതാം വാർഷികത്തിന്‍റെ ഭാഗമായിരുന്നു ഒത്തുചേരൽ. പോലീസ് ടീം ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്ത ഐ.എം വിജയൻ അടക്കമുള്ള മുൻതാരങ്ങളെല്ലാം പഴയ കളിത്തട്ടിൽ ഒരിക്കൽകൂടി പന്തുതട്ടി.
വലയക്ക് മുന്നിൽ കെടി ചാക്കോ, മുന്നേറ്റത്തിൽ തോബിയാസും ഐഎം വിജയനും, പോലീസ് ടീം ഇന്ത്യയക്ക് നൽകിയ ഇതിഹാസ താരങ്ങളെല്ലാമുണ്ടായിരുന്നു കളത്തിലും പുറത്തും, ഒന്നര പതിറ്റണ്ടിലേറെ ഇന്ത്യൻ ഫുട്ബോളിന്‍റെ പതാകവാഹകരായവർ നാൽപ്പത് വർഷം മുൻപണിഞ്ഞ അതേ ജേഴ്സിയിലായിരുന്നു കളത്തിലിറങ്ങിയത്. 17 ആം വയസിൽ ടീമിനൊപ്പം കൂടിയ ഐഎം വിജയന് പോലീസ് ടീമിന്‍റെ കളികാണാൻ ടിക്കറ്റിനായി മണിക്കൂറുകൾ കാത്തു നിന്ന കോഴിക്കോട്ടെ ആരാധകരൊക്കെ ഇന്നും കുളിർമയുള്ള ഓർമ്മയാണ്.
10 പേരുമായി പൊരുതി; 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം
1984ലാണ് പോലീസിൽ ഫുട്ബോൾ ടീം രൂപീകരിച്ചത്. 90 കളിൽ ഫെഡറേഷൻ കപ്പ് ഉയർത്തിയതോടെ രാജ്യത്തെ പ്രമുഖ ടീമെന്ന ഖാതി നേടി പോലീസ് ടീം.കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളെല്ലാം പോലീസ് ടീമിന് മുന്നിൽ പലവട്ടം മൂക്കു കുത്തി.
സിവി പാപ്പച്ചൻ, യു ഷറഫലി, ഐഎം വിജയൻ, തോബിയാസ്, കുരികേശ് മാത്യു, കെടി ചാക്കോ , വിപി സത്യൻ അടക്കം ടീമിലെ പ്രധാന താരങ്ങളല്ലാം ഇന്ത്യൻ ടീമിന്‍റെ നെടും തൂണായി നിന്നു. മുൻ സന്തോഷ്ട്രോഫി താരങ്ങളും ഇന്ത്യൻ താരങ്ങളും അണിനിരന്ന ടീമിനെ 1 നെതിരെ രണ്ട് ഗോളിന് വീഴ്തിയാണ് ടീം നാൽപ്പതാം വാർഷികം ആഘോഷമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
